Followers

Monday, February 12, 2024

കഥയും കളിയും - കുട്ടികളുടെ വ്യക്തിത്വ വികസന പാഠശാല

   

കഥയും കളിയും

കുട്ടികളുടെ വ്യക്തിത്വ വികസന പാഠശാല

 പ്രോഗ്രാമിന്റെ അവസാനം ഏഴാം ക്ലാസ്സുകാരിയായ ലൈല വി.കെ പറഞ്ഞു. ഇത്ര സന്തോഷിച്ച ഒരു ദിവസം അടുത്തൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇന്ന് വരാന്‍ പറ്റാതെ പോയവര്‍ക്ക് മഹാനഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.

ഏറ്റവും വലിയ പരീക്ഷ ഏതാണ്, മാഷ് ചോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയാണെന്ന്  പകുതിയിലേറെ പേരും പറഞ്ഞു. കുഞ്ഞ് അമേലിയ മൂണ്‍ പറഞ്ഞു, അതെന്റെ എല്‍.കെ.ജി പരീക്ഷയാണ്. ഫാത്തിമത്ത് സമ പതുക്കെ പറഞ്ഞു, ജീവിതമാണ് ഏറ്റവും വലിയ പരീക്ഷ.

കഥയും കളിയും ചേര്‍ത്ത് കുട്ടികളുടെ പ്രിയ അധ്യാപകന്‍, സുനില്‍ കുന്നരു പറഞ്ഞതത്രയും ജീവിതത്തിനു വേണ്ടുന്ന നല്ല പാഠങ്ങള്‍.  മനസ്സുകൊണ്ടുള്ള കേള്‍വി, ആത്മവിശ്വാസത്തോടെയുള്ള സംസാരം, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സ്, സ്നേഹത്തിന്റെ വലുപ്പം, നല്ല ഭാഷയുടെ ശക്തി, സ്റ്റേജിനെ അഭിമുഖീകരിക്കാനുള്ള കഴിവ് അങ്ങനെ ഓരോ കഥയിലും ഓരോ കളിയിലും ഒരു പാഠം ഉള്‍ച്ചേര്‍ന്നിരുന്നു.

 തീര്‍ച്ചയായും, എനിക്ക് ഈ നിമിഷം മുതല്‍ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് തോന്നുന്നു. ശ്രീനിമ എല്ലാവരോടുമായി പറഞ്ഞു. കാഴ്ചക്കാരായി മറിയിരുന്ന രക്ഷിതാക്കള്‍ക്കും ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ടായിരുന്നു. ജീവിതത്തില്‍ എന്നോ കിട്ടാതെ പോയ ഒരു ദിവസത്തെ കഥയും-കളിയും സമ്മാനിച്ചുവെന്ന് അവര്‍ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.പി ഷമീമ പാഠശാല ഉദ്ഘാടനം ചെയ്തു. 


അധ്യക്ഷതയും സ്വാഗതവും എല്ലാം കൂട്ടുകാര്‍. ശ്രീനിമ അശോക് സ്വാഗതം പറഞ്ഞു. ലൈല വി.കെ അധ്യക്ഷത വഹിച്ചു. രേവന്ത് ബിനു, അമന്‍ എല്‍ ബിനോയ്, ശ്രീലക്ഷ്മി എം.ടി എന്നിവര്‍ മറുപടി പറഞ്ഞു.

ലൈബ്രറി കൌണ്‍സില്‍ ചിറക്കല്‍ - വളപട്ടണം പഞ്ചായത്ത് നേതൃസമിതി തലത്തില്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങില്‍ വച്ച് സമ്മാനിച്ചു.

പിപി ഷമീമ, ഉദ്ഘാടനം ചെയ്യുന്നു.

ചിത്രങ്ങളിലൂടെ 

 

നഫീസത്ത് ലിയാന - ചിത്രരചന ഒന്നാം സ്ഥാനം
ശ്രീലക്ഷ്മി എം.ടി - ചലച്ചിത്ര ഗാനാലാപനം ഒന്നാം സ്ഥാനം
അമന്‍ എല്‍ ബിനോയ് - ഉപന്യാസം,കഥാ രചന ഒന്നാം സ്ഥാനം
അമീന വി.കെ - ചിത്രരചന രണ്ടാം സ്ഥാനം

റിദഫാത്തിമ വി.കെ - ഉപന്യാസം,ആസ്വാദന കുറിപ്പ് ഒന്നാം സ്ഥാനം
ഫാത്തിമ സമ എ.ടി - ചിത്രരചന യു.പി, ഒന്നാം സ്ഥാനം
ശ്രീനിമ അശോക് - ചലച്ചിത്ര ഗാനാലാപനം രണ്ടാം സ്ഥാനം
ലൈല വികെ - പ്രസംഗം രണ്ടാം സ്ഥാനം
 
 
 
കൂട്ടുകാരുടെ മറുപടി പ്രസംഗങ്ങള്‍
രേവന്ദ് ബിനു

ശ്രീനിമ അശോക് - സ്വാഗതം