
പുതിയ അധ്യായം രചിക്കാന്‍ ഞങ്ങളും തയ്യാര്‍.
ഒരു നാട്ടിലെ കുട്ടികള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും അധ്വാനിച്ചും കോവിഡ് കാലത്തെ അതിജീവിച്ച കഥ.
കേരളം മറ്റൊരു ചരിത്രമെഴുതി. ഓണ്‍ലൈന്‍ പഠനത്തിലൂടെ സ്കൂള്‍ തുറന്നു. വീട് വിദ്യാലയമായി. ടിവിയിലൂടെയും കമ്പ്യൂട്ടറിലൂടെയും മൊബൈലിലൂടെയും അധ്യാപകര്‍ പഠിപ്പിക്കാനെത്തി. ഒന്നിച്ചിരുന്നുള്ള പഠനം അല്‍പ്പകാലത്തേക്ക് ഓര്‍മ്മ മാത്രം. എന്നാല്‍ കൂട്ടുകാര്‍ അവരേപ്പറ്റിയല്ല, ഈ ഓണ്‍ലൈന്‍ പഠന കാലത്ത്, പ്രശ്നങ്ങള്‍ അനുഭവിക്കുന്ന കൂട്ടുകാര്‍ക്കായുള്ള ആലോചനയിലാണ്. സൌകര്യങ്ങളോ, സംവിധാനങ്ങളോ ഇല്ലാത്ത കുട്ടികളുണ്ട്. അവരതിനേപ്പറ്റി ഒരു കണക്കൊക്കെ എടുത്തിട്ടുണ്ട്. അവര്‍ക്ക് വേണ്ടിയും മറ്റ് കൂട്ടുകാര്‍ക്ക് വേണ്ടിയും എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ പോവുന്നതെന്ന് ലൈബ്രറി ക്രിയേറ്റീവ് ഹോമിലെ ടീമുകള്‍ വിശദീകരിച്ചു. അത് കണ്ട ഞങ്ങളുടെ കുറിപ്പ് -
കുട്ടികള്‍ നാളത്തെയല്ല ഇന്നത്തെ പൌരര്‍ തന്നെ.
ജൂണ്‍.2ന് രാത്രി 9 മണിക്ക് ക്രിയേറ്റീവ് ഹോമില്‍ തങ്ങളുടെ പദ്ധതികള്‍ ടീമംഗങ്ങള്‍ വിശദീകരിച്ചു.
----------------------------------------------------------------------------------------------------------------------
ക്വീന്‍ബീസ്
പഠന പദ്ധതി
കോവിഡ്-19
ന്റെ പശ്ചാത്തലത്തിൽ കുറെ മാസങ്ങളായി നമ്മുടെ പഠനം മുടങ്ങി
കിടക്കുകയായിരുന്നു. ഓൺലൈൻ ക്ലാസുകൾ ജൂൺ 1ന് ആരംഭിച്ചു. ഈ ക്ലാസുകൾ
കുട്ടികൾ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതാണ് വിജയത്തിന്റെ അടിസ്ഥാനം.
അതുകൊണ്ട് കുട്ടികൾ വീടുകളിൽ നിന്ന് പഠിക്കുന്നതിനുള്ള ടൈംടേബിൾ ആവശ്യമാണ്.
ഇതിന് വേണ്ടി രക്ഷിതാക്കളുടെ സാന്നിധ്യം ഉറപ്പാക്കണം. ആഴ്ചയില്‍ ഒരു ദിവസം ഓരോ
കുട്ടിയും പഠനറിപ്പോർട്ട് തയ്യാറാക്കണം. അതിന്റെ കൂടെ രക്ഷിതാക്കളുടെ
അഭിപ്രായവും രേഖപ്പെ ടുത്തണം. ഗ്രൂപ്പിലുള്ള കുട്ടികളെ ക്ലാസ്സ്
അടിസ്ഥാനത്തിൽ വേർതിരിച്ചു പട്ടിക തയ്യാറാക്കണം. പാഠ്യവിഷയങ്ങളിൽ ഉള്ള
സംശയനിവാരണത്തിന് ഗ്രൂപ്പിലെ മുതിർന്ന അംഗങ്ങളുടെ സഹായം ലഭ്യമാക്കണം കൂടാതെ
മാസത്തിൽ ഒരു ടെസ്റ്റ് നടത്തി പഠനം വിലയിരുത്തണം. നമ്മുടെ കൂട്ടത്തിൽ
തന്നെ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ പഠനം മുടങ്ങി കിടക്കുന്ന കുട്ടികളും
ഉണ്ടാകും, ഒന്നിലധികം സ്മാർട്ട്‌ഫോൺ കയ്യിലുള്ളവർ സഹായിക്കുമെങ്കിൽ അവ
ലൈബ്രറിയിൽ എത്തിച്ചു സഹകരിക്കുക.
---ക്വീൻ ബീസ്
---------------------------------------------------------------------------------------
റിയല്‍ ഫൈറ്റേര്‍സ് കൂട്ടുകാര്‍ പറഞ്ഞത്
നമ്മൾ
എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ ആണ്. എന്ത് കൊണ്ടു അത്
നമുക് പഠനത്തിന് ഉപയോഗിച്ചുകൂടാ? നമ്മളെ ടീമിൽ തന്നെ 25 ഓളം ആളുകൾ ഉണ്ട്.
അതിൽ ഡിഗ്രി കഴിഞ്ഞവരും ജോലി ചെയ്യുന്നവരും മത്സരപ്പരീക്ഷകള്‍ക്കായി പഠിക്കുന്നവരും
ഉണ്ട്. ചിലവർക്ക് ചില വിഷയങ്ങളിൽ കൂടുതൽ അറിവും ഉണ്ടാവും.അതൊക്കെ നമ്മുടെ
ഭാവി തലമുറക്കായി ഉപയോഗിക്കാൻ കഴിയുക എന്നത് വലിയ കാര്യം അല്ലേ...നമ്മുടെ ഈ
കൊറോണ കാലത്ത് രൂപപെട്ട ഈ ഗ്രുപ്പ്, ഇനീ പഠനത്തിനായി ഉപയോഗിച്ചുടെ? എതു
സംശയവും ഈ ഗ്രുപ്പിൽ ചർച്ച ചെയ്യട്ടെ...ആഴ്ചയിൽ ഒരിക്കൽ അവർക്ക് ഒരു skill
development ക്ലാസ്സ് കൂടി kodukkam.
Real fighters..
----------------------------------------------------------------------------------------
നമ്മുടെ
കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ ഉണ്ടാകുന്ന സംശയങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ്
ചെയ്യുകയാണെങ്കിൽ ആവുന്നത് പോലെ നമുക്ക് കുട്ടികളെ സഹായിക്കാവുന്നതാണ്
G4l
--------------------------------------------------------------------------------------
ലിറ്റില്‍ സ്റ്റാര്‍സിന് വിശാലമായ പദ്ധതിയുണ്ട്
*-*
2nd സ്റ്റാൻഡേർഡ് മുതൽ 12th വരേ ഉള്ള കുട്ടികളാണ് ലിറ്റിൽ സ്റ്റാർസ്
ടീമിലുള്ളത്. 12th, 11th, 10th, 8th എന്നീ ക്ലാസ്സുകളിൽ പഠിക്കുന്ന റബീഅ,
സാനിയ, റിസ്വാൻ, ദിയ എന്നീ കുട്ടികൾ സാധിക്കുന്ന വിധത്തിൽ മറ്റു
കുട്ടികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കാനും സംശയങ്ങൾ തീർത്തു
കൊടുക്കാനും തീരുമാനിച്ചു. പ്രേത്യേകിച്ച് ഇംഗ്ലീഷ്, സയൻസ്, മാത്‍സ് എന്നീ
വിഷയങ്ങൾ.
*-* നമ്മൾ കഴിഞ്ഞ വർഷം ഉപയോഗിച്ച പുസ്തകങ്ങൾ മറ്റു കുട്ടികൾക്ക് കൊടുക്കാൻ തീരുമാനിച്ചു. ചിലർ ഇതിനകം പുസ്തകം കൈമാറി കഴിഞ്ഞു.
*-*
ഓൺലൈൻ സംവിധാനം ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വളപട്ടണം ലൈബ്രറിയുടെ കീഴിൽ
കുട്ടികൾക്ക് അതിന്നുള്ള സൗകര്യം ചെയ്‌തു കൊടുക്കാൻ തീരുമാനിച്ചു. നമ്മുടെ
അന്വേഷത്തിന്റെ ഭാഗമായി ചില കുട്ടികളെ കണ്ടെത്തുകയും ആ വിവരം ലൈബ്രറിയെ അറിയിക്കുകയും ചെയ്‌തു.
*-*
ആഴ്ചയിൽ ഒരു ദിവസം നമ്മൾ എല്ലാവരും ആ ആഴ്ചയിൽ പഠിച്ച കാര്യങ്ങളിൽ
important ആയ കാര്യങ്ങളോ, നല്ല താൽപര്യം തോന്നിയതോ ആയ കാര്യങ്ങൾ ഒരു page
എങ്കിലും എഴുതി നമ്മളുടെ ഗ്രൂപ്പിൽ അയക്കാൻ തീരുമാനിച്ചു.
---------------------------------------------------------------------------------
ഡെയര്‍ ടു ആക്ടിവിറ്റി
വളപട്ടണം
പഞ്ചായത്ത് ലൈബ്രറിയുടെ creative Home- defeat covid എന്ന കൂട്ടായ്മയുടെ
നേതൃത്വത്തിൽ സ്കൂൾ പഠന പരിപാടി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി DARE TO
ACTIVITY ലെ കുട്ടികൾ ഒരു ആശയം മുന്നോട്ട് വയ്ക്കുകയാണ്. പാഠപുസ്തകത്തിലെ
അധിക വായനയ്ക്ക് ( refer ) എന്ന ഭാഗം എല്ലാവരും കണ്ടിട്ടില്ലേ... സിലബസ്
കേന്ദ്രീകൃത പഠനമായതിനാൽ പലപ്പോഴും അവ നാം അവഗണിക്കുകയാണ്. അതിനാൽ തന്നെ,
*DIGITAL RESOURCE BANK* എന്ന ആശയം മുന്നോട്ട് വയ്ക്കുകയാണ് team DARE TO ACTIVITY.
ഉദാഹരണമായി,
എട്ടാം തരത്തിലെ കെമിസ്ട്രി പാഠപുസ്തകത്തിലെ അധിക വായനയിൽ വരുന്ന മുഴുവൻ
പ്രവർത്തനങ്ങളും pdf രൂപത്തിലും vedio ആയും കൂട്ടുകാർക്ക് എത്തിക്കാം.
ഇത്
കൂടാതെ, ഞങ്ങളുടെ DARE TO ACTIVITY എന്ന ഗ്രൂപ്പ് ഒരു interactive
platform ആക്കാനും ഞങ്ങൾ തീരുമാനിച്ചു. ആഴ്ചയിൽ ഒരു ദിവസം, 2 മണിക്കൂർ
ഞങ്ങളുടെ group member മാർ അവരുടെ ആശയങ്ങളും വിദ്യാഭ്യാസകാര്യങ്ങളിലെ
സംശയങ്ങളും അതിൽ പങ്കുവയ്ക്കും. Group mentor മാരുടെ പൂർണ സഹായത്തോടെ
നടക്കുന്ന ഈ interactive section , കൂട്ടുകാരുടെ സംശയങ്ങൾ
ദൂരീകരിക്കുന്നതിനും വിദ്യാഭ്യാസകാര്യങ്ങളിലെസമ്മർദ്ദങ്ങൾ കുറക്കാനും സഹായിക്കുമെന്ന് വിചാരിക്കുന്നു.
-----------------------------------------------------------------------------------------