Followers

Tuesday, September 1, 2020

വളപട്ടണം ലൈബ്രറിയുടെ മടി നിറയെ നാടന്‍ പൂക്കള്‍


തിരുവോണ മടി നിറയെ നാടന്‍ പൂക്കള്‍ വളപട്ടണംലൈബ്രറിയുടെ മനം നിറയെ ഓര്‍മ്മപ്പൂക്കള്‍

 ആഗസ്ത് 29,30 തീയ്യതികളില്‍ ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം നിറയെ നാട്ടുപൂക്കളുടെ മണവും വര്‍ണവും നിറഞ്ഞിരുന്നു. കോവിഡ് കാലത്തെ ഓണപ്പൂക്കളത്തിന് പൂ തേടി മുറ്റത്തും പറമ്പിലും ചുറ്റിനടന്ന കൂട്ടുകാര് കണ്ട്മുട്ടിയത്, ഏത്രയോ കാലമായി അവഗണിക്കപ്പെട്ട് പോയ കൊച്ചു കൊച്ചു നാട്ട് പൂവുകളെ. ആ നാട്ട് പൂവുകളിലേക്ക് അവരെ കൈ പിടിച്ച് നടത്തിക്കൊണ്ടുപോവാന്‍ പയ്യന്നൂര്‍ കോളേജിലെ ബോട്ടണി വിഭാഗം അസി. പ്രൊഫസ്സര്‍ ഇ.ഹരീകൃഷ്ണന്‍ സാര്‍ ഉണ്ടായിരുന്നു. മാഷിന് ചുറ്റും പേരറിയാത്ത ഒത്തിരി പൂക്കളുമായി,

ക്രിയേറ്റീവ് ഹോമിന്‍റെ വിര്‍ച്ച്വല്‍ മുറ്റത്ത് കൂട്ടുകാരൊത്തുകൂടി. മുക്കുറ്റിയും, തുമ്പയും, ചെത്തിയും, കൃഷ്ണകിരീടവും, നാലുമണിപ്പൂവുമൊക്കെ അവരുടെയൊപ്പം തലയാട്ടി നിന്നു. കാക്കപ്പൂവും കണ്ണന്തളിയും അവരെ കണ്ട് കണ്ണ് പൊത്തി കുനിഞ്ഞിരുന്നു. ഇത്രയധികം പൂവുകള്‍ നമ്മുടെ തൊടിയിലുണ്ടെന്ന അറിവിലേക്ക് കുട്ടികളേക്കാള്‍ അത്ഭുതം കൂറിയത് രക്ഷിതാക്കളായിരുന്നു. ഒരു സ്കൂള്‍ ടീച്ചര്‍ ക്രിയേറ്റീവ് ഹോമിന്‍റെ വാളില്‍ ഇങ്ങനെ കുറിച്ചു.

"സത്യത്തില്‍ ഈ ദിനം അവിസ്മരണീയമാണ്. തേഞ്ഞ് പോയ നാട്ടുകാഴ്ചകള്‍ മനസ്സില്‍ പച്ച പുതച്ചു. പുതിയ അറിവുകള്‍ പൂവിട്ടു.". കൂട്ടുകാരാവട്ടെ വീട്ട് പരിസരത്ത് ക്യാമറകണ്ണുകളുമായി നടന്ന് പൂവുകളെ ഒപ്പിയെടുത്തു. പൂക്കളം തീര്‍ക്കുന്നതിനേക്കള്‍ അവര്‍ക്കപ്പോള്‍ പൂക്കളെ കണ്ടെടുക്കുന്നതിലായിരുന്നു ആവേശം. ചിത്രങ്ങളും അറിവുകളും ചേര്‍ത്ത് അവര്‍ മറ്റൊരു പൂക്കളമൊരുക്കി. അറിവിന്‍റെ ഒരു വസന്ത വിരുന്ന്. ഞങ്ങള്‍ കോവിഡിനെ, ഓണക്കാലത്തെ, വ്യത്യസ്തതകളോടും, അതിജീവനത്തിന്‍റെ അര്ത്ഥപൂര്‍ണമായ വര്‍ണങ്ങളോടും ചേര്‍ത്ത് വയ്ക്കുന്നു.

നാടന്‍പൂവുകളെ പറ്റി കുട്ടികള്‍ അവതരണങ്ങള്‍ തയ്യാറാക്കി. മൂന്ന് ടീമുകള്‍ ബോട്ടാണിസ്റ്റുകളുടെ ഗവേഷണ ബുദ്ധിയോടെ അവയെ അടുക്കും ചിട്ടയോടെയും അവതരിപ്പിച്ചു. അതിലൊരു മത്സരവും ഉണ്ടായിരുന്നു.


കൂടുതല്‍ പൂവുകളെ അവതരിപ്പിച്ച് ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക ഒന്നാമതെത്തി. ലിറ്റില്‍ സ്റ്റാര്‍സ് പൂവുകളെ പറ്റി നല്ല നറേഷന്‍ നടത്തി. രണ്ടാം സ്ഥാനത്തും. ഗ്രൂപ്പിലെ എല്ലാവരെയും പങ്കാളികളാക്കിയുള്ള വ്യത്യസ്ത അവതരണം നടത്തി ക്വീന്‍ബീസ് മൂന്നാം സ്ഥാനവും നേടി. സ്ഥാനങ്ങള്‍ അപ്രസക്തമാണെന്ന് വിലയിരുത്തിയ ഹരീകൃഷ്ണന്‍ മാഷ് പറഞ്ഞു.

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ - ഓണാവധിക്ക് മുമ്പ് ഞാന്‍ എന്‍റെ ഡിഗ്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നു, നാടന്‍ പൂക്കളേ പറ്റി ഒരു അവതരണം തയ്യാറാക്കണമെന്ന്. അവരതു ചെയ്തുവോ എന്നെനിക്കറിയില്ല. എന്നാല്‍ അവരില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ സുന്ദരമായ അവതരണമാണ് വളപട്ടണം ലൈബ്രറിയുടെ കൊച്ചു കൂട്ടുകാര്‍ നടത്തിയത്. ചെറിയ അബദ്ധങ്ങള്‍ അനിനുള്ളില്‍ വന്നിട്ടുണ്ടാകും. എന്നാല്‍ നിങ്ങളുടെ വലിയ ശ്രമം വച്ച് നോക്കുമ്പോള്‍ അതൊക്കെ അത്രമേല്‍ നിസ്സാരം......

നമുക്ക് ഇനി കൂട്ടുകാരുടെ അവതരണങ്ങള്‍ കാണാലോ.

1. Craft Artistica

 

 

ലിറ്റിൽ സ്റ്റാർസ്

 

ക്വീന്ബീസ്

 

 

No comments:

Post a Comment