വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്റെ 22മത്തെ ബാച്ചിന് തുടക്കമായി.
2022 സെപ്തംബര്‍ 22ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ലൈബ്രറി യുവസമിതിയുടെ മത്സരപ്പരീക്ഷാ പരിശീലനത്തിന്‍റെ പുതിയ ബാച്ചിന് തുടക്കമായി. ശരിക്കും പറഞ്ഞാല്‍ 22മത്തെ ബാച്ച്. എംപ്ലോയ്മെന്‍റ് വൊക്കേഷണല്‍ വിഭാഗം ജില്ലാ ഓഫീസര്‍ രമേശന്‍ കുനിയില്‍ ആയിരുന്നു ഉദ്ഘാടകന്‍.
“പരിശീലനങ്ങള്‍ നമുക്ക് ലക്ഷ്യത്തിലേക്കുള്ള വഴി ചൂണ്ടി കാണിക്കുന്നു. പക്ഷേ പരിശ്രമിച്ച് മുന്നേറേണ്ട ചുമതല ഉദ്യോഗാര്‍ത്ഥികളുടേതാണ്.” അദ്ദേഹം ഉദാഹരിച്ചു. സെപ്തം.1ന് ആണ് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിമന്‍റെ നേതൃത്വത്തില്‍ ലൈബ്രറിയുമായി ചേര്‍ന്ന് നടത്തി വന്ന പരിശീലനങ്ങള്‍ അവസാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി ഷമീമ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്‍റെ പൂര്‍ണ്ണ പിന്തുണ തൊഴിലന്വേഷകര്‍ക്ക് ഉണ്ടാകുമെന്ന് പ്രസിഡന്‍റ് ഉറപ്പ് നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ എ.ടി മുഹമ്മദ് ശഹീര്‍, ലൈബ്രറി കൌണ്സില്‍ നേതൃ സമിതി കണ്‍വീനര്‍ എ.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
ലിഷ കെ ആണ് ക്ലാസ്സെടുത്തത്. ഗണിതം ആയിരുന്നു വിഷയം. ഏറെ രസകരമായ അനുഭവമായി ക്ലാസ്സ്. വളപട്ടണം ലൈബ്രറിയുടെ മത്സരപ്പരീക്ഷാ ക്ലാസ്സുകളുടെ പ്രത്യേകത, പങ്കാളികളും അധ്യാപകരാണ് എന്നുള്ളതാണ്.
എല്ലാവരും പഠന പ്രക്രീയയുടെ
ഭാഗമാണ്. ഉദ്യോഗാര്‍ത്ഥികളെ 4 ടീമുകളായി തിരിച്ചു. ഓരോ ടീമിനും പ്രത്യേക ടാസ്ക്
ഉണ്ട്. ടീമുകള്‍ക്ക് പേരുകള്‍ ഇങ്ങനെയാണ്. ലക്ഷ്യ, മിഷന്‍, അസ്ത്ര, അഗ്നി. മൂന്നും
സത്യത്തില്‍ മിസൈലുകള്‍ക്ക് നല്‍കിയ പേരുകളാണ്. പേരുകളില്‍ നിന്ന് ഒരു കാര്യം
വ്യക്തം, ലക്ഷ്യമാണ് വലുത്.ബിനോയ് മാത്യു
Librarian, Selection Grade





No comments:
Post a Comment