Followers

Sunday, May 17, 2020

അമ്മ ദിനത്തില്‍.....

രണ്ട് അമ്മകവിതകള്‍,
ഒരു ഹിന്ദി പ്രസംഗം.
പിന്നെ വരകള്‍-പോസ്റ്ററുകള്‍.

അമ്മ

 എന്നെയീ ഭൂമിയിലേക്കാനയിച്ച
എന്നമ്മയെ ഞാന്‍ മറക്കില്ലൊരുനാളും
ഏതൊരു സുഹൃത്ത് എന്ന് വന്നാലും
ഞാന്‍ മറക്കില്ലെന്നമ്മയെ.
ഏതൊരു നിമിഷവും എന്നമ്മയെ വിട്ട്,
ജീവിക്കാനാവില്ലെനിക്ക്.
എന്‍ പൊന്നമ്മയെ മുത്താത്ത നാളുകള്‍
എന്‍ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.
                                                                 എന്‍റെ സങ്കടങ്ങളിലും വേദനകളിലും,
                                                                എന്നെ ആശ്വസിപ്പിക്കുന്ന ഏകയാളാണമ്മ.

                                                                                                            - ഇലാന്‍ ഫൈറസ് -

എട്ട് വയസ്സുകാരനായ ഇലാന്‍ എഴുതിയതാണ്. ഇലാന്‍ പലപ്പോഴും ലൈബ്രറിയിലേക്ക് വരുന്നത് ഉമ്മയോടൊപ്പമാണ്. ഈ ദിനത്തില്‍, ഇലാന്‍റെ എഴുത്തല്ലാതെ മറ്റെന്താണ് ആദ്യം കൊടുക്കേണ്ടത്.


അമ്മ, രണ്ടക്ഷരങ്ങളുടെ കൂടിച്ചേരല്‍. അമ്മ അക്ഷരങ്ങള്‍ക്കപ്പുറം ആഴവും പരപ്പുമുള്ളവള്‍. ഓര്‍ത്തോര്‍ത്തെടുത്താല്‍ തീരാത്ത പുസ്തകം. അമ്മയേപ്പറ്റി പറഞ്ഞ് തുടങ്ങിയാല്‍, പറച്ചില്‍ എവിടെ അവസാനിക്കാന്‍. അമ്മ ഓരോരുത്തര്‍ക്കും ഓരോ അനുഭവമാണ്. മെയ് 10ന് അമ്മദിനമായിരുന്നു. അമ്മദിനത്തിന്‍റെ ആനന്ദം, രാവിലെ തന്നെ ക്രിയേറ്റീവ് ഹോമിന്‍റെ ചുമരുകളില്‍ പതിഞ്ഞ് തുടങ്ങി. ചിത്രങ്ങള്‍ അനവധി, ചില ഓര്‍മ്മകള്‍, രണ്ട് കവിതകള്‍, പിന്നെ ഇഷ്ടം പോലെ പോസ്റ്ററുകള്‍..... അങ്ങനെ പോയി ആരും പറയാതെ കൂട്ടുകാര്‍ നിര്‍മ്മിച്ച അമ്മ ദിനത്തിലെ കാഴ്ചകള്‍.

അമ്മ

പത്ത് മാസം ചുമന്ന് പ്രസവിച്ച
എന്‍റമ്മയാണെന്നുമെന്‍റെ ജീവന്‍.
ഞാനുറങ്ങാ നേരത്ത് മാറോട് ചേര്‍ത്ത്
താരാട്ട് പാടിയുറക്കിയമ്മ.
വാശി പിടിച്ച് കരയുന്ന നേരത്ത്
ചാരത്തിരുത്തി തലോടുമമ്മ.
ഞാനോന്നു കാലൊന്നിടറി വീണാല്‍,
ഓടിവന്ന് നെഞ്ചോടു ചേര്‍ക്കുമ്മ.
മാതൃദിനത്തിലെന്നമ്മയ്ക്ക്
                                                                                 ഹൃദയത്തിന്‍ ആയിരം ചുമ്പനങ്ങള്‍...!

                                                                                                   ഫഹദ ഹാഷിം

ഫഹദയും ഇലാനും, ചിത്രങ്ങളും, മറ്റ് വരകളും ഒക്കെ നടത്തിയ കൂട്ടുകാരും, ഒരേ സ്നേഹ സാഗരത്തിലേക്ക് നീന്തിയെത്തുന്നു. അമ്മ. അഹില്‍ ഷിസാന്‍ ഹിന്ദിയില്‍ അമ്മ ദിനത്തേപ്പറ്റി പ്രസംഗിച്ചു. നല്ല മൊഴികള്‍. അമ്മയ്ക്ക് വേണ്ടിയുള്ള സ്നേഹഭാഷണം. ഇനി കാഴ്ചകളിലൂടെ.































No comments:

Post a Comment