നദമറിയം പി പി യുടെ ഗ്രാമത്തിന്‍റെ വിത്ത് ബാങ്കും
ഡോ. കെ ടി ചന്ദ്രമോഹന്‍റെ അകമഴിഞ്ഞ പിന്തുണയും
ലോക ജൈവവൈവിധ്യ ദിനത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡംഗത്തിനൊപ്പം വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍.
---------------------------------------------------------------------------------------------------------------------
മെയ് 22 ലോക ജൈവവൈവിധ്യ ദിനത്തില്‍ ഞങ്ങളിങ്ങനെ ആലോചിച്ചു. കോവിഡും ലോക്ക്ഡൌണും ഇല്ലായിരുന്നുവെങ്കില്‍ ഈ ദിവസം ഞങ്ങളെന്ത് ചെയ്യുകയായിരിക്കും. വളപട്ടണം പുഴയോരത്തിരുന്ന് കണ്ടലുകളേപ്പറ്റി ഒരു ചര്‍ച്ച, അല്ലെങ്കില്‍ ഒരു പോസ്റ്റര്‍ പ്രദര്‍ശനം, അതുമല്ലെങ്കില്‍ ലൈബ്രറിയുടെ പതിവ് ഹാളിലിരുന്ന് ഒരു സംവാദം.
കോവിഡും ലോക്ക്ഡൌണും വന്നപ്പോള്‍ ജൈവവൈവിധ്യ ദിനം പക്ഷേ, വളപട്ടണം പഞ്ചായത്ത് ലൈബ്രറിക്ക് അന്യം നിന്ന് പോയില്ല. കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗവും ഗവ.ബ്രണ്ണന്‍ കോളേജിലെ സസ്യശാസ്ത്രവിഭാഗം മേധാവിയുമായ ഡോ. കെ ടി ചന്ദ്രമോഹന്‍ ക്രിയേറ്റീവ് ഹോമില്‍ കൂട്ടുകാരോട് സംവദിക്കാനെത്തി. ഏഴ് ടീമുകളും പോസ്റ്ററുകള്‍ ഹോമിന്റെ ചുമരുകളില്‍ പതിച്ചു. കൂടാതെ ബാലവേദിയുടെ കണ്‍വീനറും ക്വീന്‍ബീസ് ടീമംഗവുമായ നദമറിയം പിപി വിത്ത് ബാങ്ക് എന്ന കലക്കന്‍ ആശയവുമായി എത്തുകയും ചെയ്തു.
ചോദ്യങ്ങളും സംവാദങ്ങളും ഒക്കെയായി ഈ ദിനത്തെ ഞങ്ങള്‍ എല്ലാ പ്രതിസന്ധികള്‍ക്ക് നടുവിലും ഒട്ടും നിരാശയില്ലാതെ കൂടെ ചേര്‍ത്തു.
https://soundcloud.com/user-185230033/3-dr-k-t-chandramohan-biodiversity-board-member-kerala-creative-home
ഈ ദിനത്തിന്‍റെ പ്രാധാന്യത്തെ പറ്റി പറഞ്ഞുകൊണ്ട് ആദ്യം ലിഷാന്‍റിയുടെ ആമുഖം. റിയല്‍ ഫൈറ്റേര്‍സ് ടീം ലീഡര്‍ അഖിലയുടെ സ്വാഗതകവും കഴിഞ്ഞ് ചന്ദ്രമോഹന്‍ സാര്‍ സംസാരിച്ച് തുടങ്ങി. ബയോഡൈവേര്‍സിറ്റി എന്ന വാക്കിനേപ്പറ്റി പറഞ്ഞു. ബയോഡൈവേര്‍സിറ്റി ദിനത്തിന്‍റെ ഈ വര്‍ഷത്തെ തീം ആയ Our solutions are in Nature എന്ന ആശയം പറയുന്നതെന്തെന്ന് വെളിപ്പെടുത്തി. ഒപ്പം കൂട്ടുകാര്‍ക്കായി ഒരു ചോദ്യം ചോദിച്ചു.
'വളപട്ടണത്തിന്‍റെ ജൈവവൈവിധ്യ പ്രാധാന്യം എന്താണെന്ന് പറയാമോ..?
ഉടന്‍ വന്നു ഉത്തരം - വളപട്ടണം പുഴ
മറ്റൊരാള്‍ പറഞ്ഞു - കണ്ടല്‍ക്കാടുകള്‍
ബംഗാളിലും ഒഡീഷയിലും വീശിയടിച്ച അംപുന്‍ ചുഴലിക്കൊടുങ്കാറ്റിനെ തടഞ്ഞ് നിര്‍ത്താന്‍ കണ്ടല്‍ക്കാടുകള്‍ ചെയ്ത സഹായത്തെ പറ്റി പറഞ്ഞുകൊണ്ട് ആ സസ്യ ജാലങ്ങളുടെ അപാരമായ
ജൈവവൈവിധ്യ പ്രാധാന്യത്തെ അദ്ദേഹം വിശദമാക്കി.
നദമറിയം പി പി പറഞ്ഞ "ഗ്രാമത്തിന്‍റെ വിത്ത് ബാങ്ക്"
നദ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ബാലവേദിയുടെ സെക്രട്ടറിയാണ്. ഒമ്പതാം ക്ലാസ്സ് പിന്നിട്ടു. കുട്ടികളുടെ നേതൃത്വത്തില്‍ വളപട്ടണം ഗ്രാമത്തില്‍ ഒരു വിത്ത് ബാങ്ക് തുടങ്ങുന്നു. ആവശ്യമുള്ളകവര്‍ക്ക് അവ നല്‍കാം. നാട്ടിലെ പാരമ്പര്യ വിത്തികനങ്ങളെയൊക്കെ സംരക്ഷിക്കാം. അവയെ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളേപ്പറ്റി പഠിക്കാം. ഒപ്പം നദയ്ക്ക് ജൈവവൈവിധ്യ ബോര്‍ഡ് അംഗത്തോട് ഒരു അപേക്ഷയുമുണ്ടായിരുന്നു. ഈ പദ്ധതി നടപ്പാക്കുന്നതിന് ബോര്‍ഡിന്‍റെ സഹായം വേണം.കെ.ടി ചന്ദ്രമോഹന്‍ സാര്‍ ആ ആശയത്തെ അങ്ങേയറ്റം പ്രശംസിച്ചു. അതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത്.
ഓരോ ആശയവും പിറവികൊണ്ട് കഴിഞ്ഞാല്‍ വളര്‍ന്ന് വികസിക്കണം. നദ നട്ടുവച്ച വിത്ത് ബാങ്കെന്ന ആശയം കൂട്ടുകാരേറ്റെടുത്ത് കഴിഞ്ഞു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് അത്രയധികം സന്തോഷം. ഒട്ടും മോശമായില്ല ഞങ്ങളുടെ -ജൈവവൈവിധ്യദിനം -
പോസ്റ്ററുകള്‍
No comments:
Post a Comment