ഒന്നിച്ചുയര്‍ത്തിടാം കൈകള്‍.........
ഭൂമിയ്ക്കുവേണ്ടി, കാര്‍ഷിക കേരളത്തിന്‍റെ നല്ല നാളകള്‍ക്ക് വേണ്ടി ക്രിയേറ്റീവ് ഹോമില്‍ പിറന്നത് ഏഴ് പാട്ടുകള്‍.
കുട്ടികള്‍ പാടി. അവരെഴുതിയ വരികള്‍ക്ക്, അവര്‍ തന്നെ ഈണമിട്ട്, അവര്‍തന്നെ പശ്ചാത്തല സംഗീതമൊരുക്കി അവരങ്ങ് പാടി. ഏഴ് ടീമുകളായി ഏഴ് പാട്ടുകള്‍. ഓര്‍ക്കണേ, ലോക്ക് ഡൌണ്‍ കാലത്ത് പിറവിയെടുത്ത പാട്ടുകളാണ്. ഓരോരുത്തരും അവരവരുടെ വീടുകളിലിരുന്ന് പരസ്പരം കാണാതെ നടത്തിയ പരീക്ഷണമാണ്. ഓരോ വരിയും ഓരോ മനസ്സുകളില്‍ നിന്ന് വിരിഞ്ഞതാണ്. കയ്യിലെ മൊബൈലില്‍ റിക്കോര്‍ഡ് ചെയ്ത് ടീമിലെ സംയോജകന് അയച്ചു കൊടുത്തു. സാങ്കേതിക വിദ്യകള്‍ അത്രയൊന്നും അറിയില്ല. എങ്കിലും കിട്ടിയ മൊബൈല്‍ ആപ്പുകളുപയോഗിച്ച് പലരും പാടിയതിനെയൊക്കെ ഒന്നിപ്പിച്ചു. അങ്ങനെ മെയ് 9ന് ശനിയാഴ്ച രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ക്രിയേറ്റീവ് ഹോം - ഡിഫീറ്റ് കോവിഡ് ഗ്രൂപ്പില്‍ ആ പാട്ടുകള്‍ ഒരു വേനല്‍ മഴപോല്‍ പെയ്തിറങ്ങി.
കുട്ടികളുടെ പാട്ടുകളോട് കൂട്ടുകൂടാന്‍ സംഗീത സംവിധായകരായ രാഹുല്‍ ബി അശോക് കണ്ണൂര് നിന്നും, മഞ്ജിത്ത് സുമന്‍ പി.കെ ബംഗലരുവില്‍ നിന്നും, സന്തോഷ് ജോര്‍ജ് ജോസഫ് തിരുവനന്തപുരത്ത് നിന്നും എത്തി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പ്രഭാഷകനുമായ വി.കെ സുരേഷ്ബാബു കൃഷി ഗീതത്തേപ്പറ്റി സംവദിക്കാനുമെത്തി. ആകെ കൂടി ലോക്ക് ഡൌണ്‍ കാലത്ത് വ്യത്യസ്തമായ ഒരു പരീക്ഷണം ചെയ്തതിന്‍റെ ആവേശത്തിലായിരുന്നു വളപട്ടണം ലൈബ്രറിയുടെ കൂട്ടുകാര്‍.
വരികള്‍ പലതും കൂട്ടുകാര്‍ മികച്ച പാട്ടെഴുത്തുകാരാണെന്ന് വെളിപ്പെടുത്തി. വി.കെ സുരേഷ്ബാബു അതെടുത്ത് പറഞ്ഞു. എല്ലാവരും അതിനേപ്പറ്റി വീണ്ടും വീണ്ടും പറഞ്ഞു.
ഗ്രൂപ്പ്
ഫോർ ലൈബ്രറി അവതരിപ്പിക്കുന്നു...
ഭൂമിക്കൊരു
ഗീതം
രചന:ഗ്രൂപ്പ്
ഫോർ ലൈബ്രറി
പാടിയവർ:ജസൽ,ഫഹദ, ദിയ,സജ്‌വാ,അഹിൽ,നിദ
ഒന്നിച്ചുയർത്തിടാം കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ [FAHADA,DIYA,ZAJWA
]...
ഭൂമിയാമമ്മയെ
അറിയണംനമ്മൾ
അമ്മതൻ നെഞ്ചിലെ
സ്വരസാന്ത്വനങ്ങൾ..
ഒരു വിത്തെറിഞ്ഞാൽ
ആയിരപ്പറയായി
തിരികേ തരുന്നൊരാ
സന്മനസ്സറിയണം
[JAZAL]...
ഒന്നിച്ചുയർത്തിടാം
കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ...
സ്വാർത്ഥമോഹത്തിനാൽ
അമ്മ തൻ നെഞ്ചിലെ
രുധിരവുമൂറ്റി
കുടിച്ചവർ
നമ്മൾ...
ഇനിയെങ്കിലും
നീ
തിരിച്ചറിഞ്ഞീടുക.
മണ്ണിൻ മണമുള്ള
മനുജനായ്
തീരുക [JAZAL]...
ഒന്നിച്ചുയർത്തിടാം
കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ...[AHIL]
കൈകോർത്തു
നീങ്ങാം നമുക്കിനി
ഭൂമിതൻ മടിയിൽ
നന്മതൻ നിധികളും പാകാം...
പൂക്കട്ടെ
നമ്മുടെ തൊടികൾ കായ്ക്കട്ടെ
നമ്മുടെ തോട്ടം..
ആരോഗ്യമുള്ളൊരു
ഭക്ഷ്യം കഴിക്കുവാൻ ഒന്നിച്ചുയർത്തിടാം കൈകൾ [JAZAL]...
ഒന്നിച്ചുയർത്തിടാം
കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ...[NIDA]
വിഷമേതുമില്ലാതെ
വിശപ്പിനെ മാറ്റിടാൻ
നട്ടിടാം, കൊയ്തിടാം
നട്ടിടാം, കൊയ്തിടാം
കാവാലായ്
നിന്നിടാം
കരുതലായി
നിങ്ങിടാം
ലോക വിപത്തിനെ
ആട്ടിയോടിച്ചിടാം
[JAZAL]...
ഒന്നിച്ചുയർത്തിടാം
കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ...[FAHADA,DIYA,JAZWA]
ഒന്നിച്ചുയർത്താം
കൈകൾ നമുക്കൊന്നിച്ചുയർത്താം കൈകൾ
രോഗങ്ങളില്ലാ
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്താം കൈകൾ [JAZAL]
ഒന്നിച്ചുയർത്തിടാം
കൈകൾ
ഒന്നിച്ചുയർത്തിടാം
കൈകൾ
പച്ച പുതച്ചൊരു
ഭൂമിക്കു വേണ്ടി ഒന്നിച്ചുയർത്തിടാം കൈകൾ...[FAHADA,DIYA,JAZWA]
അതിജീവനത്തിന്‍റെ കൃഷിഗീതവുമായി വന്ന ക്രിയേറ്റീവ് കബാനയുടെ കൂട്ടുകാരുടേതായിരുന്നു ആദ്യ പാട്ട്. പാട്ടിന് മിഴിവേകാന്‍ ഓരോരുത്തരും സ്വന്തം വീട്ടിലെ അടുക്കളത്തോട്ടങ്ങളില്‍ പണിചെയ്യുന്ന ഫോട്ടോകളും. വരികള്‍ മാത്രമല്ല അവയുടെ അര്‍ത്ഥങ്ങളെയും സമ്പന്നമാക്കി കുട്ടികളുടെ മണ്ണിനോടും പച്ചപ്പിനോടും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രങ്ങള്‍.
ബിനോയ്
ലൈബ്രേറിയന്‍
No comments:
Post a Comment