മാറ്റം പ്രയാസമാണ്.
മാറിയാലോ നമ്മളൊരു സംഭവമാകും.
എന്നാല്‍ പിന്നെ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി, അങ്ങ് മാറിക്കൂടേ...
'മാറ്റം എന്ന വാക്കിന് പകരം ഉപയോഗിക്കാവുന്ന എത്ര വാക്കുകള്‍ പറയാനറിയാം നിങ്ങള്‍ക്ക്'. ലിഷാന്‍റി കൂട്ടുകാരോട് ചോദിച്ചു. ക്രിയേറ്റീവ് ഹോം കുറച്ച് നേരത്തേക്ക് ചിന്തയിലാണ്ടു. പിന്നെ ഓരോരുത്തരായി പറഞ്ഞ് തുടങ്ങി..
പരിണാമം
Shift
Reforms
Variation
Badalavane ( ഏതാണോ ഭാഷ)
Maatram (Tamil)
അന്തരം
ഭേദം
ബദലായിഷു (കന്നഡ ആകും)
Marpu (Telugu)
Cambio (Spanish)
Changement (French)
Mutatio ( Latin)
badalo (Gujarati)
Transmutation
Conversion
എന്തായാലും ഇതൊക്കെ കൂട്ടുകാര്‍ പറഞ്ഞ വാക്കുകളാണ്. ശരിയോ തെറ്റോ എന്നൊന്നും നോക്കുന്നില്ല. കുറേ വാക്കുകള്‍ എന്തായാലും കിട്ടിയല്ലോ.
മരിയ മോണ്ടിസ്സോറി ഇങ്ങനെ പറഞ്ഞു. ഒരു കൊച്ചു കുഞ്ഞ് ഏറ്റവും നല്ല മനുഷ്യനായി മാറുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ വിപ്ലവം. മാറ്റമാണ് കാര്യം. അത്രയേയുള്ളോ കാര്യം എന്ന് മനസ്സില്‍ തോന്നാം. എന്നാല്‍ മാറാന്‍ സമ്മതിക്കാതെ നമ്മുടെ മനസ്സ് വലിയ കടുംപിടുത്തം പിടിക്കുന്നത് കാണുമ്പോളേ കാര്യം പിടി കിട്ടു. മാറ്റം അത്ര എളുപ്പമുള്ള കാര്യമല്ല. രാവിലെ എണീക്കുന്നതിനേപ്പറ്റി ലിഷാന്‍റി സ്വന്തം അനുഭവം വച്ചുകൊണ്ട് പറഞ്ഞു. രാവിലെ നേരത്തെ എണീറ്റ് തുടങ്ങിയപ്പോള്‍ ആദ്യം വലിയ പ്രയാസം തോന്നി. പക്ഷേ രാവിലെ ശ്വാസം മുട്ടാതെ ജോലികളും പത്രവായനയും ഒക്കെ തീര്‍ക്കാനും സമാധാനത്തോടെ ക്ലാസ്സെടുക്കാന്‍ പോവാനും കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി, മാറി കഴിഞ്ഞപ്പോള്‍ ജീവിതം കൂടുതല്‍ സുന്ദരമായി എന്ന്. എന്തിന്, എം.എ സോഷ്യോളജിയില്‍ ദേശീയ തലത്തില്‍ റാങ്ക് വരെ കിട്ടി.
ഓരോ ദിവസവും വീടിനുള്ളില്‍ എത്രയെത്ര പരാതികളും വഴക്കും ഉണ്ടാകുന്നു. അതിനൊക്കെ കാരണങ്ങള്‍ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ. പലതിലും നമ്മളിലുള്ള ചില ശരിയല്ലാത്ത ശീലങ്ങളോ, സ്വഭാവങ്ങളോ ഒക്കെ അതിന് കാരണമാണെന്ന് പെട്ടെന്ന് കണ്ടെത്താം. അത് മാത്രമല്ല പഠനത്തിലന് പിന്നിലാവുന്നതിന്, സമയത്ത് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിയാത്തതിന് ഒക്കെ പിന്നില്‍ ചില നിസ്സാര കാര്യങ്ങള്‍ കണ്ടെത്താം. അതിന് നമ്മളൊരു നല്ല സെല്‍ഫി എടുക്കണം. നമ്മളാരെന്ന് തിരിച്ചറിയാനുള്ള സെല്‍ഫി.
ഒരു രാത്രിയുടെ ദൂരമത്രയും ആലോചനകള്‍ക്ക് വിട്ട് മെയ് 28ന് ലിഷാന്‍റി വീണ്ടും ഹോമിലെത്തി. ഒരു ടൂറിന് പോകാന്‍ തീരുമാനിച്ചാല്‍ നമ്മള്‍ ഏത് അര്‍ദ്ധരാത്രിയിലും എണീക്കും. എന്താവും കാര്യം. അധമ്യമായ ആഗ്രഹം. അപ്പോള്‍ മാറാനുള്ള ഒരു മന്ത്രം നമ്മുടെ ഉള്ളിലുണ്ട് എന്നതില്‍ സംശയമില്ല.
ഇനിയാണ് പ്രധാന കാര്യം. മാറിയില്ലെങ്കില്‍ നമ്മള്‍ തോറ്റു പോയേക്കാവുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍. അതെന്താണെന്ന് കൂട്ടുകാര്‍ക്ക് എളുപ്പം മനസ്സിലായി. മാസ്കണിഞ്ഞും, കൈകഴുകിയും, കൈകൊടുക്കാതെയും നമ്മള്‍ മാറി. നമ്മളെയും നാടിനെയും രക്ഷിക്കാനുള്ള മാറ്റം. പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുമ്പോള്‍ നമ്മള്‍ ഇനിയും മാറണം. ക്ലാസ്സ് മുറിയിലിരുന്നല്ല, വീട്ടിലിരുന്നാണ് കുറച്ച് കാലത്തേക്ക് പഠനം. അതിനനുസരിച്ച് നമ്മള്‍ എളുപ്പത്തില്‍ മാറിയാല്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ജയിക്കുമ്പോള്‍ നമ്മള്‍ മാത്രമല്ല ഒരു നാട് മുഴുവന്‍ ജയിക്കുന്നു.
അപ്പോള്‍ മാറ്റം എന്നതിനേക്കാള്‍ നല്ല വേറെന്ത് കാര്യമുണ്ട്. ഒറ്റ തലവാചകത്തില്‍ നമുക്ക് സംഗ്രഹിക്കാം എന്ന് ലിഷാന്‍റി പറഞ്ഞു.
" നല്ല കാര്യത്തിനായി ഞങ്ങള്‍ മാറുന്നു."
No comments:
Post a Comment