അര്‍ജുന്‍ മാസ്റ്ററിന്‍റെ പത്ത് ചോദ്യങ്ങളും
ക്വിസ്സ് മത്സരത്തിന്‍റെ ആകാശം മുട്ടിയ ആവേശവും
ക്രിയേറ്റീവ് ഹോമിന്‍റെ പതിവ് പരിപാടികളില്‍ നിന്ന് അല്‍പ്പം വ്യത്യാസമായിരുന്നു ഏപ്രില്‍ 27 തിങ്കളാഴ്ച കാര്യങ്ങള്‍. അന്ന് അര്‍ജുന്‍ മാസ്റ്റര്‍ വന്നത് പത്ത് ചോദ്യങ്ങളുമായി. ഡും ഡും പ്രശ്നോത്തരി എന്നായിരുന്നു പരിപാടിക്ക് പേര്. ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി 10 മിനിറ്റിനുള്ളില്‍ മാസ്റ്റര്‍ക്ക് അയച്ച് കൊടുത്താല്‍ ഒരു ശരിയുത്തരത്തിന് കിട്ടുക 1 മാര്‍ക്ക് വീതം. പത്ത് മിനിറ്റ് കഴിഞ്ഞ് പോയാലോ ഒരു ശരിക്ക് മുക്കാല്‍ മാര്‍ക്ക് മാത്രമേ കിട്ടൂ. 15 മിനിറ്റ് കഴിഞ്ഞാല്‍ ദാണ്ടെ കാര്യങ്ങള്‍ കുറച്ച് കൂടി കുഴപ്പമാകും. ഒരു ശരിക്ക് കിട്ടുക അര മാര്‍ക്ക് മാത്രം. 20 മിനിറ്റ് കഴിഞ്ഞാണ് ഉത്തര പേപ്പര്‍ തയ്യാറാക്കുന്നതെങ്കില്‍ മാര്‍ക്ക് ശൂന്യം.
നമ്മുടെ കൂട്ടുകാര്‍ക്കെല്ലാം ആവേശം വളരെ കൂടുതലാണ്. ആവേശം കൂടിയാല്‍ പറ്റുന്ന ചില കുഴപ്പങ്ങളുമുണ്ട്. പ്രശ്നോത്തരിയുടെ നിയമങ്ങളെ ശരിക്ക് മനസ്സിലാക്കാന്‍ പലരും തുനിഞ്ഞില്ല. അതുകൊണ്ട് എന്ത് പറ്റീന്നോ. 9 മിനിറ്റുകള്‍ ആയപ്പോള്‍ 9 ഉത്തരം കിട്ടിയ ടീം പത്താമത്തെ ഉത്തരത്തിനായി പരതിക്കൊണ്ടിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞ് ഉത്തരം അയച്ചപ്പോഴോ, ഒരു ശരിക്ക് മാര്‍ക്ക് മുക്കാല്‍ വീതമേ കിട്ടിയുള്ളു. ആകെ കിട്ടിയത് 7.5 മാര്‍ക്ക്. ഒമ്പത് എണ്ണം കിട്ടിയ സമയത്ത് അയച്ചിരുന്നെങ്കിലോ 9 മാര്‍ക്ക് കിട്ടുമായിരുന്നു. ഡും ഡും പ്രശ്നോത്തരിക്ക് അങ്ങനെ ചില സവിശേഷതകളുണ്ട്. നിയമം മനസ്സിലാക്കാത്തതു കൊണ്ട് പലര്‍ക്കും സംഭവിച്ചത് വലിയ നഷ്ടങ്ങളാണ്.
ഇനി ചോദ്യങ്ങള്‍ കണ്ടോളൂ...
1. മൂലകങ്ങൾക്കു സംഗീതവുമായി ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ജോൺ ന്യൂലാൻഡ്സ്. സമാനസ്വഭാവങ്ങളുള്ള മൂലകങ്ങളെ അവയുടെ ആറ്റോമികഭാരത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിച്ചു ക്രമീകരിക്കുകയായിരുന്ന അദ്ദേഹം ഓരോ മൂലകവും അത് കഴിഞ്ഞുവരുന്ന എട്ടാമത്തെ മൂലകാവുമായി ഏറെകുറെ സാദൃശ്യം കാണിക്കുന്നത് ശ്രെദ്ധിച്ചു . ആറ്റമിക ഭാരത്തിൽ ഏഴിന്റെ വ്യത്യാസമുള്ള മൂലകങ്ങൾ സമാന സ്വഭാവക്കാരാണ് എന്നും ഇത് സംഗീതത്തിലെ 'സ രി ഗ മ'സ്വരങ്ങൾ പോലെ തോന്നിയതിനാൽ ഈ പ്രത്യേകതയെ ന്യൂ ലാൻഡ് സ് ഏതു പേരിലാണ് വിശേഷിപ്പിച്ചത്?
2.ഈ അസുഖത്തെപ്പറ്റി ആദ്യം പഠനം നടത്തിയത് സിലോണിൽ ആയിരുന്നു. കഠിനമായ വേദനയുണ്ടാക്കുന്ന ഈ അസുഖം 'അയ്യോ വയ്യേ '(weak, weak/I cannot, I cannot )എന്നതിന് സമാനമായ സിംഹള വാക്കിൽ നിന്നുണ്ടായതാണ്. ഏതു അസുഖം?
3.ഇന്ത്യൻ തീരദേശ ആവാസവ്യവസ്ഥയ്ക്കു പകരം വെയ്ക്കാനില്ലാത്ത സവിശേഷതകൾ ഉണ്ട്. തീരദേശ തണ്ണീർതടങ്ങൾ, കണ്ടൽവനങ്ങൾ, ചതുപ്പ് നിലങ്ങൾ, പവിഴപ്പുറ്റുകൾ, കടൽപ്പുല്ലുകൾ എന്നിവയിൽ സമ്പുഷ്ടമാണ് ഇന്ത്യൻ തീരദേശ ആവാസവ്യവസ്ഥ. ഇത് ലോകത്തിലെ തന്നെ കാർബൺസിങ്കുകളിൽ ഒന്നാണ്. എന്താണ് കാർബൺസിങ്കുകൾ എന്നത്കൊണ്ട് അർത്ഥമാക്കുന്നത്?
4.ഒരു ലോഹത്തെത്തെകുറിച്ചാണ് കൂട്ടുകാരെ ഞാൻ സംസാരിക്കുന്നത് പുരാതന റോമക്കാരും ഗ്രീക്ക്കാരുമൊക്കെ ഇതിന്റെ സംയുക്തങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിലും ഈ മൂലകത്തിനു പേരിട്ടയാൾ സർ ഹംഫ്രി ഡേവിയാണ്. 1800കളിൽ നടന്ന ഡേവിയുടെ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ഈ ലോഹവും ഇരുമ്പും കൂടിയുള്ള ഒരു ലോഹസങ്കരം ഉൽപ്പാദിപ്പിച്ചു പതിനാറുവർഷങ്ങൾക്കു ശേഷം 1825ൽ ഹാൻസ് ക്രിസ്ത്യൻ ഓസ്റ്റെഡ് ഈ ലോഹത്തെ വേർതിരിച്ചെടുത്തു. ഹാൾ -ഹെറോൾട്ട് എന്നീ രണ്ട് ശാസ്ത്രജ്ഞരാണ് ഈ ലോഹത്തെ സമ്പന്നരുടെ ലോഹം എന്നതിൽ നിന്നു സർവസാധരണമാക്കിയത്.
ഒരു ക്ലൂ കൂടി തരാം -ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട അയിരു ആദ്യം കണ്ടു പിടിക്കപ്പെട്ടത് ഫ്രാൻസിലെ ലെ ബോക്സ് എന്ന ഗ്രാമത്തിൽ നിന്നായിരുന്നു. ഈ ഗ്രാമത്തിന്റെ പേരിൽനിന്നും ആണ് ഈ അയിരിനു ബോക്സൈറ്റ് എന്ന പേര് കിട്ടിയത്
5.പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നീ മേഖലകളിലെ ശുചിത്വം, മാലിന്യനിർമാർജനം, റീസൈക്ലിങ് എന്നീ കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തുന്ന കേരള ഗവണ്മെന്റ് സ്ഥാപനമാണ് ശുചിത്വ മിഷൻ. എന്താണ് ഇതിന്റെ മുദ്രാവാക്യം?
6.1952-ൽ ഇസ്രായേൽ പ്രസിഡന്റ് പദവിയിലെക്കു നാമ നിർദ്ദേശം ലഭിച്ചപ്പോൾ 'ജീവിതം മുഴുവൻ ഞാൻ വസ്തുനിഷ്ഠമായ കാര്യങ്ങളുമായാണ് ഇടപെട്ടത്. ജനങ്ങളുമായി നേരിട്ട് ഇടപഴകാനും ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കാനുമുളള അനുഭവ പരിചയം എനിക്കില്ല 'എന്നു പറഞ്ഞു ക്ഷണം നിരസിച്ച ഈ വ്യക്തി ആരാണ്?
7.J. B. S. Haldane എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണു ഈ വാക്കിന്റെ ഉപജ്ഞാതാവ്. പുതുനാമ്പ്, ശാഖ എന്നൊക്ക അർത്ഥമുള്ള klon എന്ന പ്രാചീന ഗ്രീക്ക് വാക്കിൽ നിന്നാണ് ഈ പദം ആവിഷ്ക്കാരിച്ചത്. ഒരു ജീവിയുടെ ജനിതക ഘടനയോട് നൂറു ശതമാനം സമാനമായതോ ഏകദേശം പുലർത്തുന്നതോ അതിന്റെ പകർപ്പിനെയാണ് ഈ പദം കൊണ്ട് അർത്ഥമാക്കുന്നത്.
ഏതാണ് ശാസ്ത്രലോകത്ത് അത്ഭുതം സൃഷ്ടിച്ച ഈ വാക്ക്?
8.മധ്യപ്രദേശ് 2014 ഒക്ടോബർ 15ന് ഒരു ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി. 51ജില്ലകളിലെ 12ലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി ഇവർ നടത്തിയ ഒരു പരിപാടിയാണ് ഈ റെക്കോർഡ് നേടാൻ സഹായിച്ചത് എന്തായിരുന്നു ഇത്?
സൂചന :നമ്മൾ ഇന്ന് ഇത് മുടങ്ങാതെ ചെയ്യുന്നുണ്ട്
9.'ബോംബെ ഡക്ക് ' എന്നത് താറാവല്ല. പിന്നെ എന്താണത്?
10.ഈ അക്ഷരങ്ങൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രജ്ഞനെ കണ്ടെത്തുക.
CISAA TENWNO
ഉത്തരങ്ങള്‍ എന്തെന്നറിയേണ്ടേ...
1️⃣ അഷ്‌ടക നിയമം (law of octaves)
2️⃣ ബെറി ബെറി
3️⃣ അന്തരീക്ഷത്തിലെ CO2 ആഗിരണം ചെയ്യുന്ന പ്രകൃതി വിഭവങ്ങൾ
4️⃣ അലുമിനിയം
5️⃣ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം
6️⃣ ഐൻസ്റ്റീൻ
7️⃣ ക്ലോണിങ്
8️⃣ കൈകഴുകൽ
9️⃣ ഒരിനം മത്സ്യം
1️⃣0️⃣ Issac newton
ആദ്യം സൂചിപ്പിച്ച അബദ്ധം സംഭവിച്ചുവെങ്കിലും 7.5 മാര്‍ക്ക് നേടി ലിറ്റില്‍ സ്റ്റാര്‍സ് ടീം ഒന്നാമതെത്തി.
വീണ്ടും വരും അര്‍ജുന്‍ മാസ്റ്റര്‍ ചോദ്യങ്ങളുമായി.
No comments:
Post a Comment