Followers

Wednesday, April 8, 2020

ക്രാഫ്റ്റ് അരങ്ങേറ്റങ്ങള്‍ വിശദമായി കണ്ടോളൂ.


ഏഴ് വിര്‍ച്ച്വല്‍ സ്റ്റാളുകള്‍
ഏഴ് കരകൌശല മേളകള്‍

കരകൌശല മേള നടന്നത് ഏപ്രില്‍ 5നാണ്. രക്ഷിതാക്കളുടേതായി ധാരാളം ടെക്സ്റ്റുകള്‍ ഇന്‍ബോക്സിലുണ്ടായിരുന്നു. ഒരാളിങ്ങനെ എഴുതി, വളപട്ടണം ജി.പി ലൈബ്രറിയുടെ ക്രിയേറ്റീവ് ഹോം പരിപാടി ഇല്ലായിരുന്നെങ്കില്‍ ഈ കുട്ടികള്‍ എന്ത് ചെയ്യുമായിരുന്നു. ഇപ്പോള്‍ രാവിലെ മുതല്‍ ഓരോ ആക്ടിവിറ്റികളിലാണ്. കുട്ടികള്‍ മാത്രമല്ല, ഞങ്ങളും കുട്ടികളായതു പോലെ.
സമാനമായ ധാരാളം മെസ്സേജുകളും വിളികളും വേറെയും വന്നു. ക്രിയേറ്റീവ് ഹോം കോവിഡിനെ പരാജയപ്പെടുത്തിയിരിക്കുന്നു എന്നതിന് മറ്റെന്ത് വേണം തെളിവ്.
എന്തായാലും ഏഴ് കരകൌശല മേളകളെ ഒന്ന് കാണണം. ഓര്‍ക്കുക ഇതൊക്കെ ചെയ്തത് കുട്ടികളാണ്. ലോക്ക് ഡൌണ്‍ ചെയ്യപ്പെട്ട ഒരു കാലത്ത്, വീട്ടില്‍ ലഭ്യമായ സാമഗ്രികള്‍ ഉപയോഗിച്ച് അവര്‍ സൃഷ്ടിച്ചവയാണിതെല്ലാം. അവര്‍ ഈ കാലത്തിലന്‍റെ ഏറ്റവും വലിയ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

ഈ റൌണ്ടിന്‍റെ വിലയിരുത്തലിനെത്തിയത് പ്രമുഖ ആര്‍ട്ടിസ്റ്റും ബംഗലരു ക്രിസ്റ്റല്‍ ഹോം സ്കൂള്‍ അധ്യാപകനുമായ ധനരാജ് കീഴറ യും ജയശ്രീ ടീച്ചറുമായിരുന്നു.


ഇനി നമുക്ക് അവരുടെ പ്രകടനങ്ങളിലേക്ക് പോവാം.





1. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക.
ടീം നടത്തിയ ക്രാഫ്റ്റ് ഫെസ്റ്റിന് അവരിട്ട പേര് Trash Crafts എന്നായിരുന്നു.






2. ഗ്രൂപ്പ് 4 ലൈബ്രറി
  Scrap World എന്നതാണ് ഈ ടീമിന്‍റെ മേള. പാഴ് വസ്തുക്കളില്‍ നിന്ന് ആവണം അവരുടെ ഭാവനകള്‍ വിരിഞ്ഞിട്ടുണ്ടാവുക.









                                                                                                            




3. ലിറ്റില്‍ സ്റ്റാര്‍സിന്‍റെ
        Little Crafty Things














 4. റിയല്‍ ഫൈറ്റേര്‍സ് വന്നത്
   മഴവില്ലുമായിട്ടാണ്












5. ഡെയര്‍ ടു ആക്ടിവിറ്റിക്ക്
    Craft Tree ആയിരുന്നു വിഷയം





 
6. ക്രിയേറ്റീവ് കബാന
   Trash to Treasure


7. ക്വീന്‍ ബീസ്
  Craft Festival

ഇതൊക്കെ കണ്ടിട്ട് ഒരു വരി അഭിപ്രായം കുറിക്കാന്‍ മറക്കരുതേ. കാരണം ഇത് കോവിഡിനെ തോല്‍പ്പിക്കാന്‍ കുട്ടികള്‍ തീര്‍ക്കുന്ന ക്രിയാത്മകതയുടെ അപാരതയാണ്.

No comments:

Post a Comment