Followers

Sunday, April 19, 2020

Anuraj Manohar, Film Director whose one of the famous work is Ishq, came in to Creative Homes - Defeat Covid virtual activity platform of Valapattanam GP Library for a Guest Talk.

ഇഷ്ക് സിനിമയുടെ സംവിധായകനുമൊത്ത് ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍.
അനുരാജ് മനോഹര്‍ കുട്ടികളുമൊത്ത്.


ഇഷ്കിന്‍റെ സംവിധായകനോട് ഇഷ്കിന്‍റെ വിശേഷം ചോദിച്ച് തന്നെയാണ് കൂട്ടുകാര്‍ തുടങ്ങിയത്. ധനലക്ഷ്മി ചോദ്യം. "ഇഷ്ക് സമ്മാനിച്ച അനുഭവം എന്താണ്"

സിനിമയുടെ എല്ലാ പ്രവൃത്തികളും കഴിഞ്ഞ് മുഴുവന്‍ ടീമിനുമൊപ്പം, അത് കാണാനിരിക്കുന്ന അനുഭവത്തെ പരാമര്‍ശിച്ച് അനുരാജ് സംഭാഷണം തുടങ്ങി. ആ അനുഭവം തരുന്ന അനുഭൂതി വാക്കുകളില്‍ വര്‍ണ്ണിക്കാന്‍ പറ്റാത്തതാണ്. പതിനാറാമത്തെ വയസ്സില്‍ ഒരു ഷോര്‍ട്ട് ഫിലിം പിടിച്ച് തുടങ്ങിയതാണ് അനുരാജിലെ സിനിമാ പ്രേമിയുടെ യാത്ര. ഒരു സിനിമ എടുക്കുമ്പോള്‍ അത് 100 ദിവസം ഓടുമെന്നോ, വന്‍ വിജയമാകുമെന്നോ വീരവാദങ്ങള്‍ ഒന്നും മുഴക്കാറില്ല. സിനിമ ഒരു മാധ്യമമാണ്. സമൂഹത്തോട് ഏറെ ഉത്തരവാദിത്തമുണ്ട് സിനിമയ്ക്ക്.  അനുരാജ് എന്ന സംവിധായകന്, കച്ചവട താല്‍പര്യമല്ല സിനിമ എന്ന് ആ വാക്കുകള്‍ അടിവരയിട്ടു. https://soundcloud.com/user-461222107-113934023/film-director-anuraj-manohar
സിനിമയെ സ്നേഹിക്കുന്ന എല്ലാവരോടുമായി അനുരാജിന് പറയാനുള്ളതും അത്
തന്നെ. സിനിമ അതാഗ്രഹിക്കുന്നവന്‍റേതാണ്.

മെക്കാനിക്കല്‍ എഞ്ചിനീയറുടെ കുപ്പായം അഴിച്ചതെന്തിന് ?

മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ നിന്ന് ഒരാള്‍ എങ്ങനെയാണ് ജോലിയും കളഞ്ഞ്  സിനിമാ സംവിധായകന്‍റെ കുപ്പായത്തിലേക്ക് കയറിയത് എന്നതായിരുന്നു ഒരു ചോദ്യം.
അദ്ദേഹം പറഞ്ഞു. എഞ്ചിനിയറാവുക എന്ന സ്വപ്നം എന്‍റെ മനസ്സിന്‍റെ മൂലയില്‍ പോലും ഉണ്ടായിരുന്നില്ല. കൊച്ചിയിലെ ജോലി, സിനിമ ഇന്‍ഡസ്ട്രിയുമായി അടുക്കാന്‍ വേണ്ടി മാത്രമാണ് സ്വീകരിച്ചത്.

കുട്ടികള്‍ക്കായി സിനിമയെടുക്കാരന്‍ ആഗ്രഹമുണ്ടോ എന്ന് അമന്‍. റബിഅ അല്‍പ്പം കൂടി വിശദമാക്കി ആ ചോദ്യത്തെ. മറ്റ് പല ഭാഷകളിലും മികച്ച സിനിമകള്‍ കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാവുന്നു. കേരളത്തില്‍ പക്ഷേ ആ മേഖലയില്‍ സിനിമകളൊന്നും ഏറെ കാണുന്നില്ല. എന്താവാം കാരണം.

മലയാളത്തിലും സിനിമകള്‍ ഇല്ലാതില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. മഞ്ചാടിക്കുരു പോലുള്ള സിനിമകള്‍ ഉണ്ട്. തനിക്കും കുട്ടികള്‍ക്കായി ഒരു സിനിമ എടുക്കാന്‍ സീര്യസായ പ്ലാനുണ്ടെന്ന് പറഞ്ഞ് കേട്ടപ്പോള്‍ കുട്ടികള്‍ക്കൊത്തിരി സന്തോഷം.
-----------------------------------------------------------------
2017ല്‍ വളപട്ടണത്തെ തീയേറ്ററില്‍ വച്ച് കുട്ടികളുടെ ചലച്ചിത്രോല്‍സവം, ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്നത് കുട്ടികള്‍ അനുസ്മരിച്ചു. ഒരു പക്ഷേ, കേരളത്തില്‍ ഒരു ചെറിയ ലൈബ്രറിയുടെ നേതൃത്വത്തില്‍ നടന്ന വ്യത്യസ്ത പരീക്ഷണമായിരുന്നു, മൂന്ന് ദിവസം നീണ്ട് നിന്ന വര്‍ണപ്പുഴയോരം, എന്ന ആ ചലച്ചിത്രോല്‍സവം. 
 ------------------------------------------------------------------------------
സിനിമയിലേക്ക് യാത്ര തുടങ്ങുമ്പോള്‍, വീടിന്‍റെയും നാടിന്‍റെയും പ്രതികരണം എന്തായിരുന്നു എന്ന ചോദ്യം പിന്നാലെയെത്തി.
കൈതപ്രം ഒരു നാട്ടിന്‍ പുറമാണ്. കണ്ടുമുട്ടുമ്പോള്‍ എന്താണ് ജോലി എന്ന് ചോദിക്കുന്നവരുണ്ട്. സിനിമയിലെ ജോലിയെ ജോലിയായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുന്ന ആളുകളുണ്ട്. എന്നാല്‍ അല്ലാത്തവരും ധാരാളം. വീട്ടില്‍ അച്ഛന്‍ വലിയ സപ്പോര്‍ട്ട് തന്ന ആളാണ്. കുടുംബം തനിക്ക് പിന്നിലുണ്ട്. അനുരാജിലെ സംവിധായകന്‍റെ ഏറ്റവും വലിയ പിന്‍ബലം കുടുംബം തന്നെ. ഒപ്പം സുഹൃത്തുക്കളും .

ഇഷ്കിലെ സദാചാര പോലീസിങ്ങിന് സ്വന്തം ജീവിതത്തോട് ബന്ധമുണ്ടോ.
 
ഉണ്ടെന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. സദാചാര പോലീസിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സമൂഹത്തില്‍ രൂപപ്പെടുന്ന ഇത്തരം മനോഭാവങ്ങളെ തിരുത്താന്‍ വിദ്യാഭ്യാസത്തിലും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ ഉണ്ടാകണം.
അങ്ങനെ സംഭഷണം പുരോഗമിച്ച് കൊണ്ടിരിക്കേ, ഇഷ്കിലെ പ്രണയവും ജീവിതത്തിലെ പ്രണയവും തമ്മിലുള്ള ബന്ധത്തേപ്പറ്റി ഒരു രസികന്‍ ചോദ്യം ഉയര്‍ന്നു വന്നു. ആത്മാര്‍ത്ഥമായി പ്രണയിച്ച ആള്‍ ഇന്ന് ജീവിത സഖിയായി തന്നോടൊപ്പമുണ്ടെന്ന് അനുരാജ് പറഞ്ഞു.
സമയം 10 മണിയിലേക്ക് സഞ്ചരിച്ചെത്തിയിരുന്നു. ഒന്നര മണിക്കൂറിലേറെ നീണ്ട സംവാദം അവസാനിപ്പിച്ച് അനുരാജ് ക്രിയേറ്റീവ് ഹോമില്‍ നിന്ന് യാത്രയാവുമ്പോള്‍ കുട്ടികള്‍ക്ക് ഒരു സിനിമ കണ്ട അനുഭൂതി.

------------------------------------------------------------------------------------------------------------------------

No comments:

Post a Comment