ലോക്ക്ഡൌണില്‍ വീട്ടിലിരിക്കണം ,നല്ല ആരോഗ്യ ശീലങ്ങളോടെ : ഡോ. എം.കെ നന്ദകുമാര്‍.
പച്ചക്കറീം പഴോം ഒക്കെ അച്ഛന്‍ വാങ്ങീട്ട് വരുന്നത്, കഴിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നായിരുന്നു ഒരു കൊച്ചു കൂട്ടുകാരകന്‍റെ ചോദ്യം. വളരെ ലളിതമായി ഡോക്ടര്‍ അങ്കിള്‍ അതിന് ഉത്തരം പറഞ്ഞു. തൊലി കളഞ്ഞ് കഴിക്കാവുന്നവ പരമാവധി ഉപയോഗിക്കുക. നന്നായി കഴുകി വൃത്തിയാക്കി മാത്രമേ ബാക്കിയുള്ളവ കഴിക്കാവൂ.. കോവിഡ് ലോക്ക് ഡൌണില്‍ വീട്ടിലിരിക്കുമ്പോള്‍, നല്ല ആരോഗ്യ ശീലങ്ങകള്‍ പുലര്‍ത്തണം. ശരീരവും മനസ്സും തളരാനും പാടില്ല. വായന നല്ലൊരു കാര്യമായി കൂടെ കരുതണം. മറ്റ് ക്രിയാത്മക പ്രവര്‍ത്തനങ്ങകളിലും ഏര്‍പ്പെടണം. ഡോക്ടറങ്കിള്‍ കുട്ടികള്‍ക്ക് നല്ല അധ്യാപകനായി. കോവിഡിനേപ്പറ്റി, വന്ന വഴികളേപ്പറ്റി, ശ്രദ്ധിക്കേണ്ടതിനേപ്പറ്റി ഒന്നരമണിക്കൂറോളം അദ്ദേഹം ക്രിയേറ്റീവ് ഹോമില്‍ സംവദിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ മുതിര്‍ന്ന ശിശുരോഗ വിദഗ്ധനാണ് ഡോ. എം.കെ നന്ദകുമാര്‍.
https://soundcloud.com/user-461222107-113934023/healthy-talk-in-creative-home-for-defeating-covid
പെട്ടെന്ന് നമ്മള്‍ രൂപപ്പെടുത്തുന്ന, ഇടയ്ക്കിടയ്ക്ക് കൈകഴുകുന്നതുപോലെയുള്ള ശീലങ്ങള്‍ പിന്നീട് അമിത വൃത്തിബോധത്തിനിടയാക്കുമോ എന്നതായിരുന്നു ഒരു രക്ഷിതാവിന്‍റെ സംശയം. കൈകഴുകുന്നതിന്‍റെ പിന്നിലുള്ള ശാസ്ത്രീയതയും, സാഹചര്യവും കൂടി കുട്ടികളെ പഠിപ്പിക്കണം. അനാവശ്യമായ കൈകഴുക്കലുകള്‍ ഒഴിവാക്കുകയും വേണം. അദ്ദേഹം സംശയത്തോേട് പ്രതികരിച്ചു.
പ്രായമുള്ളവരോട് കുട്ടികള്‍ ഇടപെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളേപ്പറ്റിയും ഏറെ സ്നേഹത്തോടെ അദ്ദേഹം പ്രതികരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ ഇക്കാലയളവിലനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ രക്ഷിതാക്കള്‍ ഏറെ ക്ഷമയോടെ അത്തരം കുട്ടികളോട് ചേര്‍ന്ന് നില്‍ക്കണം. രക്ഷിതാക്കള്‍ക്ക് അതുമായി ബന്ധപ്പെട്ട ഏത് കാര്യത്തിനും തന്നെ വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അങ്ങനെ അറിവും, സ്നേഹവും ഇഴചേര്‍ന്ന സംഭാഷണം കൊണ്ട് ക്രിയേറ്റീവ് ഹോമിനെ സമ്പന്നമാക്കി ഡോ. എം.കെ നന്ദകുമാര്‍. ഒരു ചോദ്യത്തിനും മറുപടി പറയാതിരുന്നില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടും ക്ഷമയോടെ പ്രതികരിച്ചു അദ്ദേഹം. പറഞ്ഞതൊക്കെയും അത്രമേല്‍ ലളിതവും വ്യക്തവുമായിരുന്നു. ക്രിയേറ്റീവ് ഹോമിന്‍റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നു, കുട്ടികളുടെ പ്രിയപ്പെട്ട ഡോക്ടറങ്കിള്‍.
No comments:
Post a Comment