Followers

Thursday, April 16, 2020

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ക്രിയേറ്റീവ് ഹോമിലെ കുട്ടികളോടൊപ്പം


വിഷുക്കാലത്തിന്‍റെ ഓര്‍മ്മകളും, 
കെ.പി ഉമ്മറും,
ലോക്ക്ഡൌണ്‍ കാല ചിന്തകളും, പ്രിയപ്പെട്ട ശിഹാബങ്കിള്‍ (ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്) കുട്ടികളുമായി പങ്കുവച്ചപ്പോള്‍.
 ...........................................................................................................

ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാര്‍ക്ക് ലോക്ക്ഡൌണ്‍ ഭാഗ്യകാലമാണ്. ഇല്ലെങ്കില്‍ ഇങ്ങനെ ശിഹാബങ്കിളിനെ ഒന്നര മണിക്കൂര്‍ കൂടെ കിട്ടുമായിരുന്നോ. ഇത്രയധികം കാര്യങ്ങള്‍ പങ്ക് വയ്ക്കാന്‍ കഴിയുമായിരുന്നോ. എത്ര രസകരമായി, ബാല്യകാലം തൊട്ടുള്ള എത്രയോ ഓര്‍മ്മകള്‍ അദ്ദേഹം കുട്ടികള്‍ക്ക് മുമ്പില്‍ തുറന്നു വച്ചു. കോവിഡ് ലോക്ക് ഡൌണ്‍ കാലത്ത്, പുതിയ ജീവിതവും പുതിയ ചിന്തകളും ആവിര്‍ഭവിക്കുന്നതിനേപ്പറ്റി പറഞ്ഞു. വിഷുത്തലേന്നാണ് ശിഹാബങ്കിള്‍ കുട്ടികള്‍ക്കൊപ്പമെത്തിയത്. അദ്ദേഹത്തില്‍ നിന്ന് വിഷു ആശംസകളുടെ കൈനീട്ടവും വാങ്ങിയാണ് കൂട്ടുകാര്‍ ക്രിയേറ്റീവ് ഹോമില്‍ നിന്ന് പിരിഞ്ഞത്.
-------------------------------------------------------------------------------------------------------------------------

 ഈ ലോക്ക് ഡൌണ്‍കാലത്ത് ശിഹാബങ്കിള്‍ എവിടെയാകും ?. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ക്രിയേറ്റീവ് ഹോമിലെത്തുന്നു എന്നറിഞ്ഞപ്പോള്‍ അമനെന്ന കൊച്ചു കൂട്ടുകാരന്‍ എന്നോട് ചോദിച്ചു. അക്കാര്യം പറഞ്ഞുകൊണ്ടാണ് ശിഹാബങ്കിള്‍ തുടങ്ങിയത് തന്നെ. പേരിനോട് ചേര്‍ന്ന് കിടക്കുന്ന പൊയ്ത്തുംകടവിലല്ല അദ്ദേഹമിപ്പോള്‍ ഉള്ളത്. അങ്ങ് തൃശ്ശൂരാണ്  താമസം. അവിടുത്തെ, ഈ ലോക്ക് ഡൌണ്‍ കാലത്തെ ജീവിതത്തെ പറ്റി പറഞ്ഞു. ലോകം ലോക്ക്ഡൌണായപ്പോള്‍ കുടുംബത്തോടൊപ്പം,
കൃഷിയുടെയും മാമ്പഴക്കാലത്തിന്‍റെയും നന്മകളോട് ഒപ്പം നടക്കുന്നു പ്രിയ എഴുത്തുകാരന്‍. ക്രിയേറ്റീവ് ഹോമിലെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് വല്ലാത്തൊരവസ്ഥയിലായിപ്പോയെന്ന് ശിഹാബങ്കിള്‍ പറഞ്ഞു. കുട്ടികള്‍ക്ക് ആ വാക്കുകള്‍ നല്ലൊരു സമ്മാനമായി. ശിഹാബിക്കയുടെ ശബ്ദത്തില്‍ തന്നെ  നേരിട്ട് കേട്ടോളൂ.
https://soundcloud.com/user-461222107-113934023/sihabuddin-poithumkadavu-creative-homes-of-valapattanam-gp-library

ശിഹാബങ്കിള്‍ വൈലോപ്പിള്ളിയുടെ ഒരു കവിതാശകലം പറഞ്ഞുകൊണ്ട് അതിജീവനത്തേപ്പറ്റി സംസാരിച്ചു.

"ഉയിരിന്‍ കൊലക്കുടുക്കാവും കയറിനെ
ഉഴിഞ്ഞാലാക്കിത്തീര്‍ക്കുന്നതല്ലോ ജയം"

കോവിഡ് ഭീതി പടര്‍ത്തുന്ന ലോകത്തിലാണ് നമ്മള്‍ ഉള്ളതെന്നത് യാഥാര്‍ത്ഥ്യം. എന്നാല്‍ പ്രയാസത്തില്‍ നിഷ്ക്രിയമായിരിക്കുക എന്നത് ഏറ്റവും വലിയ അബദ്ധമാണ്. കയറിനെ ഊഞ്ഞാലാക്കുന്ന മനോഭാവമാണ് നമുക്ക് വേണ്ടതെന്ന് ശിഹാബങ്കിള്‍ കുട്ടികളോട് പറഞ്ഞു. യുദ്ധക്കെടുതികളില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനില്‍ നന്മയുടെ വെളിച്ചം പടര്‍ത്തിയ ഡോ. തെത്സു നകാമുറയുടെ കഥ അദ്ദേഹത്തില്‍ നിന്ന് കുട്ടികള്‍ കേട്ടു. https://youtu.be/FyF9aJoMKdU
പകര്‍ച്ചവ്യാധികളെ നമ്മള്‍ അതിജീവിക്കും. ഒറ്റയ്ക്കല്ല കൂട്ടായ്മകളിലൂടെ. അങ്ങനെ ആമുഖ സംഭാഷണം കഴിഞ്ഞപ്പോള്‍ത്തന്നെ ആദ്യത്തെ  പങ്കുവയ്ക്കലുമായി സന്‍കബ് എത്തി.


ഞാൻ സൻകബ് . +1 വിദ്യാർത്ഥിനി .
ശിഹാബ് സാറിന് ഹൃദ്യമായ സ്വാഗതം.
ഈയടുത്ത് മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ശിഹാബ് സാറിന്‍റെ കെ.പി.ഉമ്മർ എന്ന കഥ വായിച്ചു .വർത്തമാന ഇന്ത്യയുടെ നേർചിത്രമാണീ കഥ.
കഥ വായിച്ചതിന് ശേഷം കെ.പി ഉമ്മർ എന്നത് വീട്ടിൽ ഒരു ശൈലിയായി മാറിയിരിക്കുന്നു. പല സന്ദർഭങ്ങളിലായി കെ.പി.ഉമ്മർ എന്ന് ഉപ്പ ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷം ഉമ്മയും കഥയെടുത്ത് വായിച്ചു .ഇപ്പോൾ കെ.പി ഉമ്മർ എന്ന് കേൾക്കുമ്പോൾ തന്നെ ചിരിയാണ് വീട്ടില്ലെല്ലാവരും. 

ആഹില്‍ ഷിസാന് അറിയാനുണ്ടായിരുന്നത് ശിഹാബങ്കിളിന്‍റെ കുട്ടിക്കാലത്തേപ്പറ്റിയായിരുന്നു. 

ചിത്രം വരച്ച് വയ്ക്കും പോലെ, ആ കാലഘട്ടത്തെ ആഹിലിനും കൂട്ടുകാര്‍ക്കും മുമ്പില്‍ ശിഹാബങ്കിള്‍ വരച്ചുവച്ചു. പുഴയേപ്പറ്റി, തോടിനേപ്പറ്റി, മീനുകളേപ്പറ്റി, ആറാം ക്ലാസ്സില്‍ പഠിക്കുമ്പോളെഴുതിത്തുടങ്ങിയ കഥകളേപ്പറ്റി, അയച്ച കഥകള്‍ മടങ്ങി വന്നതിനേപ്പറ്റി , ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ആദ്യ കഥയേപ്പറ്റി അങ്ങനെ പലതും ....... അത് കേട്ടോളൂ.
https://soundcloud.com/user-461222107-113934023/shihabuddin-poithumkadavu

ശിഹാബങ്കിളിന്‍റെ നിരവധി പുസ്തകങ്ങള്‍ വായിച്ച ജസലിന് രണ്ട് എളേപ്പമാര്‍ വായിച്ചപ്പോള്‍, സ്വന്തം അനുഭവം കഥയായി പകര്‍ത്തിയതാണോ എന്നതായിരുന്നു സംശയം.

അദ്ദേഹത്തിന്‍റെ വാക്കുകളില്‍ത്തതന്നെ ആ മറുപടി കേട്ടാലോ.

https://soundcloud.com/user-461222107-113934023/4-shihabuddin-poithumakadavu 

ബാല്യകാലത്തേപ്പറ്റി, ആ കാലഘട്ടത്തിന്‍റെ ദരിദ്ര പശ്ചാത്തലത്തേപ്പറ്റി, മതാതീതമായ മനുഷ്യബന്ധങ്ങളേപ്പറ്റി അയല്‍പ്പക്കങ്ങളുമായി പങ്കുവച്ച രുചികളേപ്പറ്റി ഒക്കെ ശിഹാബങ്കിള്‍ കൊച്ചു കൂട്ടുകോരോട് സംവദിച്ചു. https://soundcloud.com/user-461222107-113934023/8-shihabuddin-poithumkadavuപല തവണ ആനുകാലികങ്ങളിലും പുസ്തകങ്ങളിലുമൊക്കെയായി എഴുതിയിട്ടുണ്ടെങ്കിലും ഒട്ടും മടി കൂടാതെ ആ കാലഘട്ടത്തെ വീണ്ടും ഓര്‍ത്തെടുത്തു. പല കഥകള്‍ ഒന്നിച്ചൊഴുകി ഒരു പുഴ പോലെ സംഭാഷണം മുന്നോട്ട് പോയി. ഒന്നര മണിക്കൂറുകള്‍. ഒരിക്കലും മറക്കാനാവാത്ത ഒരു ദിനം. ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ സ്നേഹിക്കാന്‍ വഴിതെളിക്കുന്ന വാക്കുകള്‍, ഹൃദയത്തില്‍ സൂക്ഷിച്ച്, കൂട്ടുകാര്‍ ക്രിയേറ്റീവ് ഹോമില്‍ നിന്ന് തല്‍ക്കാലത്തേക്ക് പിരിയുമ്പോള്‍, ഒരു പിന്‍ വിളിയായി ശിഹാബങ്കിളിന്‍റെ ശബ്ദം.... "ഞാനുണ്ടാകും എപ്പോഴും നിങ്ങള്‍ക്കൊപ്പം".https://soundcloud.com/user-461222107-113934023/5-sihabuddin-poithumkadavu


അയനം സി.വി ശ്രീരാമന്‍ അവാര്‍ഡ് കുറച്ച് നാള്‍ മുമ്പാണ് ശിഹാബിക്കയ്ക്ക് പ്രഖ്യാപിക്കപ്പെടുന്നത്. https://images.app.goo.gl/FtzcceS5mfQDYSzE8 . അതിന്‍റെ  വലിയ സന്തോഷവും കൂടി എഴുത്തുകാരനൊപ്പം പങ്കിടുന്നു ക്രിയേറ്റീവ് ഹോമും. ഞങ്ങളുടെ വലിയ തണല്‍മരമാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന എഴുത്തുകാരന്‍. മുന്നോട്ട് പോവാന്‍ ലൈബ്രറിക്കും, ലൈബ്രറി കൂട്ടുകാര്‍ക്കും ആത്മവിശ്വാസം പകര്‍ന്നു തരുന്ന വലിയ സ്നേഹം.https://soundcloud.com/user-461222107-113934023/12-shihabuddin-poithumkadavu .
കോഴിക്കോട് ഞാനൊരു ബാലപ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായി കുറച്ചുകാലം ജോലിചെയ്തിരുന്നു. അത്രയൊന്നും സൗകര്യമില്ലാത്ത ഓഫീസ്, മുറി നിറയെ പൊടിപിടിച്ച പത...

Read more at: https://www.mathrubhumi.com/books/stories/kp-ummer-story-by-shihabuddin-poythumkadavu-1.4519407
കോഴിക്കോട് ഞാനൊരു ബാലപ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായി കുറച്ചുകാലം ജോലിചെയ്തിരുന്നു. അത്രയൊന്നും സൗകര്യമില്ലാത്ത ഓഫീസ്, മുറി നിറയെ പൊടിപിടിച്ച പത...

Read more at: https://www.mathrubhumi.com/books/stories/kp-ummer-story-by-shihabuddin-poythumkadavu-1.4519407
കോഴിക്കോട് ഞാനൊരു ബാലപ്രസിദ്ധീകരണത്തിന്റെ സബ് എഡിറ്ററായി കുറച്ചുകാലം ജോലിചെയ്തിരുന്നു. അത്രയൊന്നും സൗകര്യമില്ലാത്ത ഓഫീസ്, മുറി നിറയെ പൊടിപിടിച്ച പത...

Read more at: https://www.mathrubhumi.com/books/stories/kp-ummer-story-by-shihabuddin-poythumkadavu-1.4519407

No comments:

Post a Comment