Followers

Friday, April 3, 2020


 

 Creative Homes - Defeat Covid

2019 ഡിസംബര്‍ 31ന് വുഹാനില്‍ കൊറോണ വൈറസ് അടയാളപ്പെടുത്തപ്പെട്ടു. ഞങ്ങള്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാരപ്പോള്‍ ഉണര്‍വ്വ് 2019-20 പരിപാടികളുടെ തിരക്കുകളിലായിരുന്നു. ഉണര്‍വ്വ് എന്നത് ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ബാലവേദി കുട്ടികള്‍ക്കായി തയ്യാറാക്കിയ പദ്ധതിയായിരുന്നു. ഏറെ സ്വപ്നങ്ങള്‍ നിറച്ച് ഞങ്ങളുണ്ടാക്കിയ ഒരു നൂതന പദ്ധതി. ജനുവരിയും ഫെബ്രുവരിയും വലിയ കുഴപ്പമില്ലാതെ അങ്ങനെ കടന്നുപോയി. വുഹാനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സുഖപ്പെട്ട വാര്‍ത്ത ഞങ്ങള്‍ക്ക് സന്തോഷം നല്‍കി. എസ്.എസ്.എല്‍ സി പരീക്ഷയിലേക്ക് നടന്നടുത്ത 20 വിദ്യാര്‍ത്ഥികള്‍ക്ക് ഞങ്ങള്‍ ലൈബ്രറിയില്‍ പ്രത്യേക ക്ലാസ്സുകളും നല്‍കിക്കൊണ്ടിരുന്നു. ലോകത്ത് അപ്പോള്‍ നടക്കുന്ന മാറ്റങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത വേഗത ഉണ്ടായിരുന്നു. ലോകത്തോടൊപ്പം നമ്മളും കീഴ്മേല്‍ മറിഞ്ഞു. മാര്‍ച്ച് മാസത്തിലങ്ങനെ നമ്മളും ലോക്ക് ഡൌണായി.


ക്രിയേറ്റീവ് ഹോം  - ചിന്ത
ലോക്ക്ഡൌണില്‍ വീട്ടിനകത്തായിപോവുന്ന കുട്ടികള്‍, വല്ലാത്ത ഒരടിച്ചമര്‍ത്തലിന് വിധേയരാണ്. ഓടിച്ചാടി നടക്കേണ്ട മനസ്സുകളെ അകത്തേക്ക് അടച്ച് പൂട്ടേണ്ടി വരും. മുതിര്‍ന്നവര്‍ പരാജയപ്പെടുന്ന ഈ അടച്ച് പൂട്ടലില്‍ കുട്ടികള്‍ എത്ര സങ്കടം അനുഭവിക്കുന്നുണ്ടാവും. ഈ ചിന്തയില്‍ നിന്നാണ് ക്രിയേറ്റീവ് ഹോം തുടങ്ങുന്നത്. അങ്ങനെ മാര്‍ച്ച് 23ന് ക്രിയേറ്റീവ് ഹോമിന്‍റെ വാടാസാപ്പ് ഗ്രൂപ്പിന് തുടക്കമായി. ഏഴ് ടീമുകളിലായി 100 കുട്ടികളും അവരുടെ മെന്‍റര്‍മാരും ഗ്രൂപ്പിലെ അംഗങ്ങളായി. പിന്നെ അതൊരു ഊര്‍ജ്ജസലമായ യാത്രയാണ്. ഓരോദിവസത്തെയും രസകരമായ സംഭവങ്ങള്‍ അടുത്ത അധ്യായങ്ങളില്‍ പങ്കുവയ്ക്കാം.

സ്വന്തം
ലൈബ്രറി അങ്കിള്‍

1 comment: