Followers

Sunday, April 5, 2020

ക്രിയേറ്റീവ് ഹോമില്‍ കരകൌശല മേളയ്ക്ക് അരങ്ങൊരുങ്ങി. Craft Festival in Creative Home, the virtual platform of valapattanam gp library for children.

ക്രിയേറ്റീവ് ഹോമില്‍ കരകൌശലമേള

2020 മാര്‍ച്ച് 23ന് തുടങ്ങിയ വളപട്ടണം ജി.പി ലൈബ്രറിയുടെ  ക്രിയേറ്റീവ് ഹോമില്‍ അഞ്ച് റൌണ്ടുകള്‍ പിന്നിട്ടു. ഇന്ന് ഏപ്രില്‍ 5ന്  വൈകുന്നേരം 7.30ന് അവിടെ നടക്കുക ഒരു കരകൌശല മേളയാണ്. എത്ര മേളകള്‍ കണ്ടിരിക്കുന്നു നമ്മള്‍. കണ്ണൂരുകാര്‍ക്ക് മേള എന്ന് പറഞ്ഞാല്‍, കളക്ടറേറ്റ് മൈതാനിയില്‍ ഓണത്തിനും, പുതുവര്‍ഷത്തിനും, വിഷുവിനുമൊക്കെ എത്തുന്ന മേളകളാണ്. കോവിഡ് വിഷുവിന്‍റെ മേളയെ കവര്‍ന്നെടുത്തു. വളപട്ടണത്തെ കുട്ടികള്‍ക്ക് മേളനഷ്ടത്തേപ്പറ്റിയുള്ള ദുഖമില്ല. കാരണം അവര്‍ മറ്റൊരു മേളയാണല്ലോ നടത്താന്‍ പോവുന്നത്. അവരുടെ Creative Homes - Defeat Covid, എന്ന വാട്സാപ്പ് ഗ്രൂപ്പില്‍. കോവിഡ് ലോക്ക്ഡൌണിലാക്കിയ ഇരുന്നൂറോളം കുട്ടികള്‍, വീടുകള്‍ക്കുള്ളിലിരുന്ന് നിര്‍മ്മിച്ചെടുത്ത ആഹ്ലാദങ്ങളുടെ അമിട്ട് പൊട്ടുന്ന പുതിയെരു ലോകം.
ക്രിയേറ്റീവ് ഹോമില്‍ 7 ടീമുകള്‍ അവരുടെ കരകൌശല വസ്തുക്കളെ പ്രദര്‍ശിപ്പിക്കും. ഓരോ ടീമും അവരവരുടെ പ്രദര്‍ശനത്തിന് രസകരമായ പേരുകള്‍ നല്‍കിയിട്ടുണ്ട്. ഓരോ ടീമിന്‍റെയും പ്രദര്‍നങ്ങളും സൃഷ്ടികളും വിലയിരുത്താന്‍ പ്രശസ്ത കലാകാരലനായ ധനരാജ് കീഴറയുമെത്തും. അദ്ദേഹമാവട്ടെ ബാംഗ്ലൂരു നിന്നും വന്ന് വീട്ടിലെ ക്വാറന്‍റൈന്‍ കാലത്തെ അതിജീവിച്ചത് ബോട്ടില്‍ ആര്‍ട്ടുകളുമായിട്ടാണ്. 14 ദിനങ്ങള്‍ 140 ബോട്ടിലാര്‍ട്ടുകള്‍ എന്ന് അതിന് പേരുമിട്ട് കഴിഞ്ഞു. പത്രങ്ങളിലും, ചാനലുകളിലും അദ്ദേഹത്തെപ്പറ്റിയുള്ള വാർത്തകൾ നിറഞ്ഞിരുന്നു.


 വീട്ടകത്ത് ഇരുന്ന് കുട്ടികള്‍ സംവദിച്ചത് എത്രയോ പേരുമായി.

ജയശ്രീ അശോകന്‍, രാഹുല്‍ ബി അശേക്, മഞ്ജിത്ത് സുമന്‍, നവാസ് മന്നന്‍, വി കെ സുരേഷ്ബാബു, സൈനുല്‍ ആബിദ്, സിപ്പി പള്ളിപ്പുറം അങ്ങനെ നിരവധി പ്രശസ്ത വ്യക്തിത്വങ്ങള്‍ ക്രിയേറ്റീവ് ഹോമില്‍ ഇതിനകം സംവദിക്കുന്നതിനെത്തിയിരുന്നു.

1. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക - ട്രാഷ് ക്രാഫ്റ്റുമായിട്ടാണ് എത്തുന്നത്.

2.ക്രിയേറ്റീവ് കബാന - ട്രാഷ് ടു ട്രഷര്‍

3.ഡെയര്‍ടു ആക്ടിവിറ്റി - ക്രാഫ്റ്റ് ട്രീ

4. ഗ്രൂപ്പ് 4 ലൈബ്രറി - സ്ക്രാപ്പ് വേള്‍ഡ്

5.ലിറ്റില്‍ സ്റ്റാര്‍സ് - Little Crafty Things


6. ക്വീന്‍ ബീസ് - ക്രാഫ്റ്റ് ഫെസ്റ്റിവല്‍
7.റിയല്‍ ഫൈറ്റേര്‍സ് തയ്യാറാക്കുന്നതോ മഴവില്ല്


പുതിയ റൌണ്ടിനായി കഥകളും, കവിതകളും തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ച് കഴിഞ്ഞു കൂട്ടുകാര്‍. ക്രിയേറ്റീവ് ഹോം കോവിഡിനെ തോല്‍പ്പിച്ച് കഴിഞ്ഞു.


-ബിനോയ് മാത്യു -

3 comments:

  1. I am also in this competition😍😍😍 I am very excited♥️♥️♥️ today is our craft ulsavam😎😎😎😎

    ReplyDelete
  2. My niece also participated @ little star,these types of work makes them very enthusiastic and also make them be active and energetic , thank you all

    ReplyDelete