കുട്ടികള്‍ എന്‍റെ പുസ്തകങ്ങള്‍ വായിച്ച് അഭിപ്രായം പറയുന്നത് എത്ര വലിയ അവാര്‍ഡുകളേക്കാളും വലുത് : ഡോ. കെ ശ്രീകുമാര്‍
ഞങ്ങള്‍ ക്രിയേറ്റീവ് ഹോമില്‍ ലോക്ക് ഡൌണിനെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. ഈ ദിവസങ്ങളില്‍ സാര്‍ എന്താണ് ചെയ്യുന്നത്. കൂട്ടുകാരുടെ ചോദ്യം അങ്ങനെയാണ് തുടങ്ങിയത്.
ലോക്ക്ഡൌണും കോവിഡ് സൃഷ്ടിക്കുന്ന ഭീതിതമായ ചുറ്റുപാടും തന്നെയും വല്ലാതെ ബാധിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വളരെ പെട്ടെന്ന് അതിനെ അതിജീവിച്ചു. മലയാള ബാലസാഹിത്യ ചരിത്രം എന്ന ബ്രഹത്തായ ഒരു പുസ്തക രചനയുടെ പണിപ്പുരയിലാണിപ്പോള്‍. മലയാള സാഹിത്യ ചരിത്ര പുസ്തകങ്ങള്‍ പലതുമുണ്ട്. എന്നാല്‍ ബാല സാഹിത്യത്തിന്‍റെ ചരിത്രം അങ്ങനെ ആരും രേഖപ്പെടുത്തിയിട്ടില്ല. ബാല സാഹിത്യത്തെ അത്ര കാര്യമായി ആരും കാണാതിരുന്നതാവാം കാരണം. എന്തായാലും ഈ വലിയ ദൌത്യത്തിന്‍റെ ഡാറ്റകള്‍ ശേഖരിക്കുന്ന തിരക്കിലാണ് കുട്ടികളുടെ പ്രിയപ്പെട്ട ശ്രീകുമാറങ്കിള്‍ ഈ ലോക്ക് ഡൌണ്‍ കാലത്ത്.https://soundcloud.com/user-461222107-113934023/dr-k-sreekumar-creative-home-defeat-covid
പട്ടുതൂവാലയും, അപ്പുക്കുട്ടനും ആകാശനാടും, ഒഴിവുകാലവും, കര്‍ണനും, ലോക ബാലകഥകളും ഒക്കെ വായിച്ച അനുഭവങ്ങള്‍ കൊച്ചു കൂട്ടുകാര്‍ ആഹ്ലാദത്തോടെ അദ്ദേഹത്തോട് പങ്കുവച്ചു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നേടിയിട്ടുള്ള ഡോ. കെ ശ്രീകുമാര്‍ കുട്ടികളോട് പറഞ്ഞു. "എന്‍റെ പുസ്തകങ്ങള്‍ വായിച്ചഭിപ്രായങ്ങള്‍ കുട്ടികള്‍ പറഞ്ഞ് കേള്‍ക്കുന്നത് ഏത് വലിയ അവാര്‍ഡുകള്‍ കിട്ടുന്നതിലും വലുതാണ് എനിക്ക്."https://soundcloud.com/user-461222107-113934023/dr-k-sreekumar
ബാലസാഹിത്യകാരനെന്ന് അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്
എന്തുകൊണ്ടാണ് അങ്ങ് ബാല സാഹിത്യം എഴുത്തിന്‍റെ മേഖലയായി തെരഞ്ഞെടുത്തത്. ഒരു ചോദ്യം അങ്ങനെയായിരുന്നു.
അദ്ദേഹം പറഞ്ഞു. ബാലസാഹിത്യം മാത്രമല്ല ഞാനെഴുതിയിട്ടുള്ളത്. നാടകങ്ങളും നാടോടി വിജ്ഞാനീയങ്ങളുമായി ഏറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടുതലും ബാലസാഹിത്യ കൃതികളാണ്. ഒരു ബാലസാഹിത്യകാരന്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്നത്തെ കുട്ടിയുടെ മാനസികാവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലെഴുതുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മറ്റെന്ത് എഴുതുന്നതിനേക്കാളും കുട്ടികള്‍ക്കായി എഴുതുന്നത് വലിയ മാനസിക സംതൃപ്തി തരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ സംഭാഷണം പുരോഗമിച്ചു.https://soundcloud.com/user-461222107-113934023/3-dr-k-sreekumar
എപ്പോഴാണ് എഴുത്ത് തുടങ്ങിയിട്ടുണ്ടാവുക എന്ന കൌതുകം ഒരു ചോദ്യമായി ആവിര്‍ഭവിച്ചു.
എട്ടാം ക്ലാസ്സിലൊക്കെ എത്തിയപ്പോള്‍ എഴുത്ത് തുടങ്ങിയിട്ടുണ്ടാകും. ലാലു ലീല, മുത്തശ്ശി, മലര്‍വാടി തുടങ്ങിയ മാസികകളിലൊക്കെ എഴുതിത്തുടങ്ങി. മുത്തശ്ശിയില്‍ നിന്നാണ് ആദ്യ പ്രതിഫലം കിട്ടിയത്. പത്ത് രൂപ. അന്നത്തെ കാലത്ത് അത് വലിയ പൈസയാണ്. മാത്രമല്ല അതൊരു വലിയ പ്രോത്സാഹനവുമാണല്ലോ. എഴുത്ത് വളരെ കൃത്യ നിഷ്ഠയും പ്ലാനിംങ്ങും ആവശ്യമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. https://soundcloud.com/user-461222107-113934023/4-dr-k-sreekumar
അങ്ങനെ പറഞ്ഞ് പോവുമ്പോള്‍ നിദ വന്നത് മറ്റൊരു കാര്യവുമായി. ഞങ്ങളുടെ വളപട്ടണം പഞ്ചായത്ത് ലൈബ്രറിയിലേക്ക് സാര്‍ ഒരു ദിവസം വരണം.
ഈ കോവിഡ് പ്രതിസന്ധികള്‍ പരിഹരിക്കകപ്പെട്ട് നാട് സാധാരണ നിലയിലേക്കെത്തുമ്പോള്‍ നമുക്ക് കൂടിച്ചേരലുകള്‍ സാധ്യമാകും. അന്ന് വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൂട്ടുകാരെ കാണാന്‍ താന്‍ നിശ്ചയമായും എത്തിച്ചേരുമെന്ന് ശ്രീകുമാറങ്കിള്‍ പറഞ്ഞപ്പോള്‍ കുട്ടികളുടെ മനസ്സില്‍ ഒരു കരഘോഷം ഉണ്ടായിട്ടുണ്ടാകും. https://soundcloud.com/user-461222107-113934023/8-dr-k-sreekumar
ബിനോയ് മാത്യു
ലൈബ്രേറിയന്‍
No comments:
Post a Comment