കളി മുഖംമൂടികള്‍ ഞങ്ങളിനിയും അണിയും.
പക്ഷേ, ഇപ്പോള്‍ വളപട്ടണത്തെ കുട്ടികള്‍ പറയുന്നൂ,
" രാജ്യമേ മാസ്ക് ധരിക്കൂ, നമുക്ക് കോവിഡിനെ തുരത്താം"
2020 ഏപ്രില്‍ 12ന് ക്രിയേറ്റീവ് ഹോമില്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ കൊച്ചു കൂട്ടുകാര്‍ വന്നത് മാസ്കുകളുമായാണ്. ഒന്നും രണ്ടുമല്ല ഏതാണ്ട് അഞ്ഞൂറിനടുത്ത് മാസ്കുകള്‍. എന്നും അവരിഷ്ടപ്പെടുന്ന കളിമുഖം മൂടികളേപ്പറ്റി ഇപ്പോള്‍ ആരും ഒന്നും മിണ്ടുന്നില്ല. ലോകത്ത് പക്ഷേ എല്ലാവരും പറയുന്നത് മാസ്കുകളേപ്പറ്റിയാണ്. കോവിഡിനെ തോല്‍പ്പിക്കാനും ആരോഗ്യം സംരക്ഷിക്കാനും മാസ്കുകള്‍ അത്രമേല്‍ പ്രധാനപ്പെട്ടതായി മാറിയിരിക്കുന്നു. അപ്പോള്‍ വളപട്ടണത്തെ കുട്ടികള്‍ അവരുടെ കളിമുഖം മൂടികളെ വീണ്ടെടുത്തു. വീട്ടിലിരുന്ന് മുറിച്ചും, വരച്ചും, നിറം പകര്‍ന്നും, ഒട്ടിച്ചും തുന്നിച്ചേര്‍ത്തും അവരുണ്ടാക്കിയത് എണ്ണമറ്റ രസികന്‍ മാസ്കുകള്‍. അത് ഞങ്ങളുടെ ആഹ്ലാദത്തിന്റെ മുഖം മൂടികള്‍. പക്ഷേ ഇപ്പോള്‍ ലോകത്തിനാവശ്യം ജീവന് രക്ഷിക്കുന്ന മുഖംമൂടികളല്ലോ. എല്ലാവരും മാസ്ക് ധരിക്കേണ്ടത് അനിവാര്യതയാണ്. ഞങ്ങളും നൂലും സൂചിയുമെടുത്തു. തുണി മുറിച്ചു. തയ്യല്‍ യന്ത്രത്തില്‍ അറിയാവുന്ന പണികളും നോക്കി. തുണിയില്‍ ഡിസൈന്‍ ചെയ്തു. സന്ദേശങ്ങളെ എഴുതി. പല നിറങ്ങളില്‍, പല രൂപങ്ങളില്‍, പല ഡിസൈനുകളില്‍ ആരും പ്രതീക്ഷിക്കാത്തത്ര മാസ്കുകളെ ഞങ്ങള്‍ ഉണ്ടാക്കിയെടുത്തു. എന്നിട്ടത് മുഖത്തണിഞ്ഞു. ലോകത്തോട് ഒരു സന്ദേശം പോലെ ഞങ്ങള്‍ നിന്നു. കോവിഡിനെ തോല്‍പ്പിക്കാന്‍ ഇതാ ഞങ്ങള്‍ തീര്‍ക്കുന്ന മുഖംമൂടികള്‍. രാജ്യമേ മാസ്കുകള്‍ ധരിക്കൂ. കുട്ടികളുടെ വീഡിയോ കണ്ടവരെല്ലാം ആ സന്ദേശം ഹൃദയത്തിലേറ്റ് വാങ്ങി. വളപട്ടണത്തെ കുട്ടിക്കൂട്ടത്തോട്, മാസ്ക് ആവശ്യപ്പെട്ട് പല വിളികളും ഇതിനകം എത്തിക്കഴിഞ്ഞു.
മാസ്ക് - മാസ്ക്, ക്രിയേറ്റീവ് ഹോമിലെ ഒരു പ്രവര്‍ത്തന റൌണ്ട് ആയിരുന്നു. കുട്ടികളുടെ ഏഴ് ടീമുകള്‍ അവരുടെ മെന്റര്‍മാര്‍ക്കൊപ്പം ആലോചിച്ച് തയ്യാറാക്കുകയായിരുന്നു വൈവിധ്യമാര്‍ന്ന മാസ്കുകള്‍. റൌണ്ടിന്റെ വിലയിരുത്തലിനായി നിഫ്റ്റിലെ അസി. പ്രോഫസ്സര്‍ അഭിലാഷ് ബാലന് പാലേരിയും ചേര്‍ന്നപ്പോള്‍ കുട്ടികളുടെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു. ധനരാജ് കീഴറ മുഖം മൂടികളെ എങ്ങനെ കൂടുതല്‍ രസകരമാക്കാം എന്ന വഴികളേപ്പറ്റി കുട്ടികളോട് സംവദിക്കുകയും ചെയ്തു. ആകെ കൂടി പറഞ്ഞാല്‍ മുഖം മൂടികളണിഞ്ഞ കുട്ടികള്‍ ഒറ്റ ദിനം കൊണ്ട് ഒരു വലിയ സംഭവമായി.
ക്രിയേറ്റീവ് ഹോം എന്ത് എന്ന് അറിയാത്തവര്‍ക്ക് :
ഡോ.കെ ശ്രീകുമാര്‍ |
ശിഹാബുദ്ദീന് പൊയ്ത്തുംകടവ് |
അഭിലാഷ് ബാലന് |
മുഖം മൂടി വീഡിയോകളും ചിത്രങ്ങളിലൂടെയും ഒരു സഞ്ചാരമായാലോ.
1. ക്രിയേറ്റീവ് കബാനയുടെ വീഡിയോ.
2. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക -1
3. ക്രാഫ്റ്റ് ആര്‍ട്ടിസ്റ്റിക്ക -2
4. ഡെയര്‍ ടു ആക്ടിവിറ്റി - 1
5. ഡെയര്‍ ടു ആക്ടിവിറ്റി - 2
6. ഗ്രൂപ്പ് 4 ലൈബ്രറി
7. ലിറ്റില്‍ സ്റ്റാര്‍സ് -1
9.ക്വീന്‍ ബീസ്
റിയല്‍ ഫൈറ്റേര്‍സ്
ബിനോയ്
ലൈബ്രേറിയന്‍
No comments:
Post a Comment